'ക്യൂരിയോസിറ്റി 18' -ഏകദിന ശാസ്ത്ര മേളയ്ക്കുള്ള രജിസ്ട്രേഷൻ നവംബർ 20-ന് അവസാനിക്കും

curiositydec2018 0bd93

ഡബ്ലിൻ : എസ്സെൻസ് അയർലണ്ട് കുട്ടികൾക്കു വേണ്ടി ഡിസംബർ 1 - ശനിയാഴ്ച പാമേഴ്സ് ടൗൺ St. Lorcans സ്കൂളിൽ സംഘടിപ്പിച്ചിരിക്കുന്ന ഏകദിന ശാസ്ത്ര മേളയ്ക്കുള്ള രജിസ്ട്രേഷൻ നവംബർ 20-ന് അവസാനിക്കും. അയർലണ്ടിൽ ആദ്യമായിവിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ചിരിക്കുന്ന ഈ ശാസ്ത്രമേളയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെപറയുന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യുക. ക്വിസ് മത്സരത്തിനും , പ്രൊജക്റ്റ് അവതരണത്തിനുമുള്ള വിദ്യാർത്ഥികൾക്ക് 10 യൂറോ റെജിസ്ട്രേഷൻ ഫീസ് ഉണ്ടാവും.

http://www.essense.ie


കുട്ടികളിൽ ശാസ്ത്രാവബോധം വളർത്തുന്നതിനും ശാസ്ത്രീയമായ ചിന്താരീതികൾ പ്രോത്സാഹിപ്പിക്കുന്നതിനുമായി സയൻസ് പ്രോജക്റ്റ്, സയൻസ് ക്വിസ്, സെമിനാറുകൾ എന്നിവയായിരിക്കും ഈ ശാസ്ത്ര മേളയിൽ ഉണ്ടാവുക. പ്രൈമറി (ജൂനിയർ) സെക്കൻഡറി (സീനിയർ) വിദ്യാർത്ഥികൾക്കായി രണ്ടു വിഭാഗങ്ങളായിട്ടാണ് പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്. പ്രൊജക്റ്റ് അവതരണത്തിലും സയൻസ് ക്വിസിലും രണ്ടുപേർ ചേർന്ന് ടീമായോ ഒറ്റയ്‌ക്കോ മത്സരിക്കാവുന്നതാണ്.

പ്രോജക്ട് അവതരണം , പവർ പോയിൻറ് പ്രസന്റേഷൻ ആയിട്ടോ മോഡലുകൾ ഉപയോഗിച്ചോ ചെയ്യാവുന്നതാണ്. പവർ പോയിൻറ് പ്രസന്റേഷൻ ചെയ്യുന്നവർ പ്രസന്റേഷൻ തയ്യാറാക്കി USB യിൽ അല്ലെങ്കിൽ SD കാർഡിൽ കൊണ്ടുവരേണ്ടതാണ്.

ക്വിസ് മത്സരത്തിൽ കൂടുതൽ ടീമുകൾ ഉണ്ടെങ്കിൽ പ്രിലിമിനറി റൗണ്ട് നടത്തി മത്സരത്തിലേക്കുള്ള ടീമുകളെ തെരഞ്ഞെടുക്കുന്നതാണ്. രാവിലെ കൃത്യം 9:30 - ന് റെജിസ്ട്രേഷൻ ആരംഭിക്കുകയും 10 മണിക്ക് തന്നെ ക്വിസ് മത്സരങ്ങൾ തുടങ്ങും. പ്രൊജക്റ്റ് അവതരണം ഉച്ചയ്ക്ക് ശേഷമാവും നടക്കുക.

വിജയികൾക്ക് ക്യാഷ് അവാർഡ് അയർലണ്ടിലെ പ്രശസ്ത ശാസ്ത്രജ്ഞനായ സുരേഷ് സി പിള്ള സമ്മാനിക്കുന്നതാണ്. ഈ ശാസ്ത്രമേളയിൽ പങ്കെടുക്കുന്ന എല്ലാ മത്സരാർത്ഥികൾക്കും എസ്സെൻസ് അയർലൻഡ് നൽകുന്ന സമ്മാനം ഉണ്ടായിരിക്കുന്നതാണ്. അന്നേ ദിവസം മിതമായ നിരക്കിൽ പ്രവർത്തിക്കുന്ന ഭക്ഷണശാലയും പ്രവർത്തിക്കുന്നതായിരിക്കും.

കുട്ടികളുടെ ഈ ശാസ്ത്രമേള കാണാനും പ്രൊജെക്ടുകൾ പരിചയപ്പെടാനുമുള്ള പ്രവേശനം സൗജന്യമായിരിക്കും. ഈ ശാസ്ത്ര മേള പരമാവധി ഉപയോഗപ്പെടുത്താൻ എല്ലാ വിദ്യാർഥികളെ യും മാതാപിതാക്കളെയും എസ്സെൻസ് അയർലൻഡ് സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.