സൂപ്പർ ഡൂപ്പർ ക്രീയേഷൻസ്ന്റെ "സമാർ മീറ്റ്‌സ് ബ്രാസ് " നവംബർ 24 ആം തീയതി

zamar2018 fa016

വൈവിധ്യമാർന്ന സ്റ്റേജ് ഷോകളും കലാസന്ധ്യകളാലും സജീവമായിരിക്കുന്ന അയർലണ്ടിലെ കലാഹൃദയങ്ങൾക്കു മുൻപിലേക്ക് ഇതാ വളരെ വ്യത്യസ്തമായ ഒരു സംരംഭവുമായി ഡൂപ്പർ ക്രീയേഷൻസ് എത്തുന്നു . "സമാർ മീറ്റ്‌സ് ബ്രാസ് ". അയർലണ്ടിലെ ഇവന്റ് കലണ്ടറിൽ ആദ്യമായി ഒരു ഇൻഡോ ഐറിഷ് സമന്വയം .

കഴിഞ്ഞ മൂന്ന് വർഷക്കാലമായി ഐറിഷ് മലയാളികൾക്കിടയിൽ ശ്രദ്ധേയമായ സാന്നിധ്യം പതിപ്പിച്ച സമാർ ഏക്‌മെനിക്കൽ ക്വയർ ഗ്രൂപ്പും , എട്ടു പതിറ്റാണ്ടുകൾക്കു മേലെയായി അയർലണ്ടിൽ സജീവമായി പ്രവർത്തിച്ചു വരുന്ന സെയിന്റ് ജോർജ് ബ്രാസ് ബാൻഡും ഒത്തൊരുമിച്ചുകൊണ്ടുള്ള ഒരു സംഗീത സായാഹ്നമാണ് കലാപ്രേമികൾക്കായി ഒരുങ്ങുന്നത് .

ലോകത്തിന്റെ ഏതു കോണിലും ജനങ്ങൾ നെഞ്ചിലേറ്റിയ വീണ്ടും വീണ്ടും കേൾക്കാൻ കൊതിച്ച അതി പുരാതനമായ ക്രിസ്തീയ ഗാനങ്ങളും അതുപോലെ തന്നെ നൂതന സംഗീത വിദ്യകളോട് കൂടിയ പാട്ടുകളും തികച്ചും വ്യത്യസ്താമായ ശൈലിയിൽ 30 ഓളം സംഗീതജ്ഞർ സമാർ എന്ന ഗ്രൂപ്പായി , 25 ഓളം പേരടങ്ങുന്ന ബ്രാസ് ബാൻഡിന്റെ അകമ്പടിയോടെ പെയ്തിറങ്ങുവാൻ ഇനി പത്തു നാളുകൾ മാത്രം ..

അയർലൻഡ് ഇന്ന് വരെ കണ്ടിട്ടില്ലാത്ത തീർത്തും വ്യത്യസ്തമായ ഈ കോയർ സംഗീതാവതരണം നവംബർ 24 ആം തീയതി വൈകുന്നേരം 6 മണിക്ക് ഡബ്ലിൻ താലായിലുള്ള സയന്റോളജി ഓഡിറ്റോറിയത്തിൽ വെച്ചായിരിക്കും നടക്കുക . ചുരുങ്ങിയ കാലം കൊണ്ട് അയർലണ്ടിലെ കലാസ്നേഹികളുടെ ഹൃദയത്തിൽ താങ്കളുടേതായ പാദമുദ്ര പതിപ്പിച്ച സൂപ്പർ ഡൂപ്പർ ക്രീയേഷൻസ് അവതരിപ്പിക്കുന്ന ഈ പരിപാടിയുടെ ടിക്കറ്റുകൾക്ക് താഴെ പറയുന്ന നമ്പറുകളിൽ ബന്ധ്പ്പെടാവുന്നതാണ് .

അലക്സ് : 0871237342
സാജൻ : 0868580915
മാത്യു : 0872980984
തോമസ് : 0871263059