"മലയാളം "സംഘടിപ്പിച്ച വിദ്യാരംഭചടങ്ങിൽ പുരസ്കാരങ്ങൾ വിതരണം ചെയ്തു

4X4A2584 Large d2eef

താലായിലെ സെന്റോളോജി ഓഡിറ്റോറിയത്തിൽ വച്ച് വിജയദശമി ദിനത്തിൽ കലാ - സാംസ്കാരിക സംഘടനയായ "മലയാളം" സംഘടിപ്പിച്ച വിദ്യാരംഭച്ചടങ്ങിൽ ഈ വർഷത്തെ ഫൊക്കാന അവാർഡ് ജേതാവും ,ബ്ലോഗറും, ഐറിഷ് മലയാളിയുമായ സ്വാതി ശശിധരൻ കുട്ടികൾക്ക് ആദ്യാക്ഷരങ്ങൾ പകർന്നു നൽകി. അകാലത്തിൽ പൊലിഞ്ഞു പോയ മലയാളത്തിന്റെ പ്രിയ വയലിനിസ്റ് ബാലഭാസ്കറിന് ആദരം അർപ്പിച്ചുകൊണ്ടാണ് ചടങ്ങുകൾ തുടങ്ങിയത്.


ഈ വർഷം ജൂനിയർ സെർട്ടിനും ,ലീവിങ് സെർട്ടിനും ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികൾക്ക് "മലയാളം" പ്രത്യേകം രൂപകൽപന ചെയ്ത മെമന്റോകൾ സ്വാതി ശശിധരൻ സമ്മാനിച്ചു . സംഘടന കുട്ടികൾക്കായി സംഘടിപ്പിച്ച ഷോർട്ട്‌ ഫിലിം മത്സരത്തിനു ലഭിച്ച എൻട്രികൾ പ്രദർശിപ്പി ക്കുകയും മികച്ച ഷോർട് ഫിലിം ,മികച്ച സംവിധായകൻ ,മികച്ച അഭിനേതാവ് എന്നിവർക്കുള്ള അവാർഡുകൾ വിതരണം ചെയ്യുകയും ചെയ്തു. ധാരാളം ഷോർട് ഫിലിമുകൾക്കു രചനയും സംവിധാനവും നിർവഹിച്ചിട്ടുള്ള, അയർലണ്ട് സർക്കാരിന്റെ ബഹുമതി കരസ്ഥമാക്കിയിട്ടുള്ള ശ്രീ ജിജോ എസ്. പാലാട്ടി ഫിലിമുകൾ വിലയിരുത്തി കുട്ടികൾക്ക് വേണ്ട നിർദേശങ്ങൾ നൽകി . "Its Never Too Late" എന്ന ഫിലിമിനാണ് ഒന്നാം സ്ഥാനം ലഭിച്ചത് .സാരംഗ് വിനോദ് മികച്ച നടനായി തെരെഞ്ഞടുക്കപെട്ടു .

"മലയാളം" സംഘടിപ്പിച്ച ചെറുകഥാ മത്സരത്തിൽ രശ്മി വർമ ,വർഗീസ് ജോയ് ,അശ്വതി പ്ലാക്കൽ എന്നിവർ യഥാക്രമം ഒന്ന്, രണ്ടു, മൂന്നു സ്ഥാനങ്ങൾ നേടി . പൊതുസമ്മേളനത്തിൽ കുട്ടികളുടെ വിവിധതരം കലാപരിപാടികൾ അവതരിപ്പിക്കപ്പെട്ടു .പ്രസിഡന്റ് എൽദോ ജോൺ ,സ്വാതി ശശിധരൻ എന്നിവർ പ്രസംഗിച്ചു.സെബി സെബാസ്റ്റ്യൻ സ്വാഗതവും ,സെക്രട്ടറി വിജയ് ശിവാനന്ദ് നന്ദിയും രേഖപ്പെടുത്തി . രാജൻ ദേവസ്യ ,രാജേഷ് ഉണ്ണിത്താൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നല്കി .

4X4A2556 Large 6ce28 4X4A2563 Large f3673 4X4A2566 Large dfed7 4X4A2993 Large 187cb 4X4A3052 Large 43df8 4X4A2514 Large 5a7de