ഓ ഐ സി സി മേഖല കമ്മറ്റികൾ രൂപീകരിക്കുന്നു.

oiccwaterford cc603

ഡബ്ലിൻ - അയർലൻഡ് : ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് അയർലണ്ടിലെ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായി മേഖല കമ്മറ്റികൾ രൂപീകരിക്കാൻ തീരുമാനിച്ചു. 2019 ഭാരതത്തിലെ പാര്ലമെന്റ് തിരഞ്ഞെടുപ് മുന്നിൽകണ്ടുകൊണ്ടു അയർലണ്ടിലെ ഭാരതീയരുടെ ഇടയിൽ പ്രത്യേകിച്ച് മലയാളികളോട് ഒപ്പം നിന്ന് കൊണ്ട് കോൺഗ്രസിന്റെ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിനായി ഓ ഐ സി സി കമ്മറ്റി നിലപാട് സ്വീകരിച്ചു.

മേഖല കമ്മറ്റികൾ രൂപീകരിക്കുന്നതിന്റെ ചുമതലകൾ പുനഃസംഘടിപ്പിച്ച കമ്മറ്റിയിൽ നിന്നും ശ്രീ ജോർജ് വര്ഗീസ് ( വാട്ടർഫോർഡ് ) , ശ്രീ വിനോയ് പനച്ചിക്കൽ ( ദ്രോഗ്‌ഹെഡ ) എന്നിവരെ നിയോഗിച്ചു. മുൻ കെ എസ് യു നേതാവും എം ജി യൂണിവേഴ്സിറ്റി മുൻ സെനറ്റ് മെമ്പറും ആണ് ശ്രീ ജോർജ് വര്ഗീസ് ; മുൻ കെ എസ് യു - യൂത്ത് കോൺഗ്രസ് നേതാവും പുനഃസംഘടിപ്പിച്ച കമ്മറ്റിയിലെ വൈസ് പ്രസിഡന്റും ആണ് ശ്രീ വിനോയ് പനച്ചിക്കൽ എന്ന് ഓ ഐ സി സി കമ്മറ്റി പത്ര കുറിപ്പിലൂടെ അറിയിച്ചു.

0877888374
0894186869
0892115979