"ക്യൂരിയോസിറ്റി '18" - അയർലണ്ടിൽ ആദ്യമായി വിദ്യാർത്ഥികൾക്ക് വേണ്ടി ഏകദിന ശാസ്ത്ര ശിൽപശാല ഡിസംബർ 1-ന് ലൂക്കനിൽ.

curiosity2018 6efdb

ഡബ്ലിൻ: വിദ്യാർത്ഥികൾക്ക് വേണ്ടി അയർലണ്ടിൽ ആദ്യമായി ഏകദിന ശാസ്ത്ര ശിൽപശാല (Science Workshop) സംഘടിപ്പിക്കുന്നു. കുട്ടികളിൽ വിവിധ തരത്തിലുളള ശാസ്ത്ര അഭിരുചിയും കഴിവുകളും വളർത്തുകയും പരിപോഷിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഇത് സംഘടിപ്പിക്കുന്നത്.ശാസ്ത്രീയത, സ്വതന്ത്ര ചിന്ത, മാനവികത എന്നീ മൂല്യങ്ങൾ ലക്ഷ്യമിട്ട് അയർലണ്ടിൽ സ്ഥാപിതമായ എസ്സെൻസ് അയർലൻഡ് എന്ന സംഘടനയാണ് "ക്യൂരിയോസിറ്റി '18" എന്ന് പേരിട്ടിരിക്കുന്ന ഈ ശില്പശാലയുടെ സംഘാടകർ.

ഡിസംബർ 1 - ആം തീയതി , ശനിയാഴ്ച, രാവിലെ 9:30 മുതൽ വൈകിട്ട് 5:00 മണി വരെ ലൂക്കൻ പമേഴ്‌സ്ടൗണിലെ സെന്റ് ലോർക്കൻസ് സ്കൂൾ ഹാളിലാണ് "ക്യൂരിയോസിറ്റി '18" അരങ്ങേറുന്നത്. കുട്ടികളെ ജൂനിയർ (Primary School) സീനിയർ ( Secondary School ) എന്നിങ്ങനെ രണ്ടു വിഭാഗങ്ങളായി തിരിച്ചു സയൻസ് ക്വിസ് , സയൻസ് പ്രൊജക്റ്റ് അവതരണം എന്നിവ ഉണ്ടായിരിക്കും. കൂടാതെ വിദ്യാർത്ഥികൾക്കായി ശാസ്ത്രത്തെ അധികരിച്ച വിഷയങ്ങളിൽ വിദഗ്ധരായവരുടെ ക്ലാസ്സുകളും ഉണ്ടാകും.

സയൻസ് ക്വിസ്
സയൻസിനെ അധികരിച്ചു മാത്രമുളള ചോദ്യങ്ങൾ ആയിരിക്കും. ജൂനിയേഴ്‌സിനും , സീനിയേഴ്‌സിനും പ്രത്യേക ചോദ്യങ്ങൾ ഉണ്ടായിരിക്കുന്നതാണ്. ഒരാൾക്ക് തനിച്ചോ, രണ്ടു പേർ ചേർന്നുള്ള ടീം ആയോ മത്സരിക്കാം. വ്യക്തിപരമായ കഴിവുകൾ കൂടി വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഒറ്റയ്ക്കും മത്സരിക്കാനുളള അവസരം ഒരുക്കുന്നത്.

വിഷയാവതരണം
സയൻസ് ക്വിസിനെ തുടർന്ന് 'Sand & Technology' എന്ന വിഷയത്തെ കുറിച്ച് Intel Corporation Ireland -ലെ Processor Engineer ആയ ഡോ. രജത് വർമ്മ വിദ്യാർത്ഥികളോട് സംസാരിക്കും. ഡബ്ലിനിലെ D.I.T Chemical Dept. -ൽ നിന്നും 'Environmental benign coating for aerospace and automobile application' എന്ന വിഷയത്തിൽ അദ്ദേഹം ഡോക്ടറേറ്റ് നേടിയിട്ടുണ്ട്.

തുടർന്ന് 'Science in our life' എന്ന വിഷയത്തിൽ അഡ്വ. ജിതിൻ റാം ക്ലാസ് എടുക്കും. Mechanical Engineering പൂർത്തിയാക്കിയ അദ്ദേഹം സിവിൽ സർവീസ് കോച്ചിങ് അധ്യാപകൻ കൂടിയാണ്.

സയൻസ് പ്രൊജക്റ്റ്
ഉച്ചഭക്ഷണത്തിന് ശേഷമുള്ള സയൻസ് പ്രോജെക്ടിൽ ഒരാൾക്ക് തനിച്ചോ , രണ്ടു പേർക്ക് ഒരു ടീം ആയോ മത്സരിക്കാം. 5 മുതൽ 10 മിനിറ്റ് വരെ ഓരോ ടീമിനും പ്രൊജക്ട്ടിനെ പറ്റി സദസിനോട് വിശദീകരിക്കാൻ അവസരം ലഭിക്കും. പല തരം രൂപങ്ങളോ , മോഡലുകളോ കമ്പ്യൂട്ടർ പ്രസന്റേഷനോ ഇതിനായി ഉപയോഗിക്കാം. താഴെ കൊടുത്തിരിക്കുന്ന നാല് വിഷയങ്ങളിൽ ഏതെങ്കിലും ഒന്നിലാവണം പ്രൊജക്റ്റ് അവതരണം.

Juniors (Primary School )
1. Solar System
2. Theory of Evolution
3. Earth Science (pollution, global warming etc..)
4. Atom Model

Seniors (Secondary School)
1. Energy Sustainability
2. Emerging Technologies
3. Global Warming
4. Bio Technology

Sligo Institute of Technology - സയന്റിസ്റ്റും മലയാളികൾക്ക് സുപരിചിതനുമായ ഡോ: സുരേഷ് സി. പിള്ള വിദ്യാർത്ഥികളുടെ പ്രോജക്ടുകൾ വിലയിരുത്തി വേണ്ട നിർദ്ദേശങ്ങൾ നൽകും. തുടർന്ന് അദ്ദേഹം 'Why project based learning is important?' എന്ന വിഷയത്തിൽ വിദ്യാർത്ഥികളോട് സംസാരിക്കും.

സയൻസ് ക്വിസിലും സയൻസ് പ്രൊജക്ടിലും ഒന്നും രണ്ടും സ്ഥാനങ്ങൾ നേടുന്നവർക്ക് സമ്മാനങ്ങൾ ഉണ്ടായിരിക്കും. ഒപ്പം പങ്കെടുക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും എസ്സെൻസ് അയർലൻഡ് പ്രോത്സാഹന സമ്മാനങ്ങൾ നൽകുന്നതാണ്. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ നവംബർ 20 -നു മുമ്പായി എസ്സെൻസ് വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.

http://www.essense.ie/

ഒരു വിദ്യാർത്ഥിക്ക് 10 യൂറോ വീതം റെജിസ്ട്രേഷൻ ഫീസ് ഉണ്ടായിരിക്കും.വിദ്യാർത്ഥികളിൽ അന്തർലീനമായിരിക്കുന്ന ശാസ്ത്രബോധത്തെ പരിപോഷിപ്പിക്കുവാനും , അറിവിന്റെ വ്യത്യസ്ഥ മേഖലകളിലേക്ക് അവരെ കൈ പിടിച്ചു നടത്തുവാനും ലഭിക്കുന്ന ഈ സുവർണ്ണാവസരം വിനിയോഗിക്കണമെന്ന് എസ്സെൻസ് അയർലൻഡ് അഭ്യർത്ഥിക്കുന്നു.

രാവിലെ മുതൽ ഫുഡ്സ്റ്റാളിൽ ഭക്ഷണവും വെള്ളവും വാങ്ങാനുള്ള സൗകര്യവും ഉണ്ടായിരിക്കും.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക: 0872263917 , 0879289885, 0892113987