ഒഐസിസി അയർലണ്ട് നു പുതിയ നേതൃത്വം

oicc1 6ef45

ഡബ്ലിൻ : കേരള പ്രദേശ്‌ കോൺഗ്രസ് കമ്മറ്റിയുടെ പുതിയ നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരം അയർലണ്ട്ലെ കോൺഗ്രസ് പ്രവർത്തകരുടെ യോഗം ചേർന്നു. ഗാന്ധിജയന്തിദിനമായ ഒക്ടോബര് രണ്ടിനു ഡബ്ലിനിലെ ബ്ലാഞ്ചാർഡ്‌സ്‌ടൗണിൽ അയർലണ്ട് ലെ വിവിധ സ്ഥലങ്ങളിൽ നിന്നെത്തിയ അൻപതില്പരം കോൺഗ്രസ് പ്രവർത്തകർ ഓവർസീസ് ഇൻഡ്യൻ കൾച്ചറൽ കോൺഗ്രസിന്റെ പുതിയ കമ്മറ്റിയെ തിരഞ്ഞെടുത്തു.

oicc2 1e22c
ഈ യോഗത്തിനെ അഭിസംബോധന ചെയ്തുകൊണ്ട് കെ പി സി സി വർക്കിംഗ് പ്രസിഡന്റ് ശ്രീ കൊടിക്കുന്നിൽ സുരേഷ് എം പി ഫോണിലൂടെ ആശംസകൾ നേർന്നു. കേരളത്തിലെ കോൺഗ്രസിന്റെ യുവ എം ൽ എ ശ്രീ വി ടി ബൽറാം വീഡിയോ കോൺഫെറെൻസിലൂടെ യോഗം ഉത്‌ഘാടനം ചെയ്തു. യോഗത്തിൽ വച്ച് അടുത്ത രണ്ടു വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

പ്രസിഡന്റ് : ശ്രീ ബിജു സെബാസ്റ്റ്യൻ ( ക്ലോൻസില്ല ) ജനറൽ സെക്രട്ടറി : ശ്രീ അനീഷ് . കെ. ജോയ് ( ഡബ്ലിൻ ) വൈസ് പ്രെസിഡെന്റ് : ശ്രീ എൽദോ . സി. ചെമ്മനം ( ട്രിം ) വൈസ് പ്രസിഡന്റ് : ശ്രീ ഷിജു ശാസ്താംകുന്നേൽ ( വാട്ടർ ഫോർഡ് ) വൈസ് പ്രസിഡന്റ് : ശ്രീ പ്രേംജി സോമൻ ( വാട്ടർ ഫോർഡ് ) ജോയിന്റ് സെക്രട്ടറി : ശ്രീ പ്രിൻസ് ജോസഫ് ( ഡബ്ലിൻ ) ജോയിന്റ് സെക്രട്ടറി : ശ്രീ മനോജ് മെഴുവേലി ( താല ) ജോയിന്റ് സെക്രട്ടറി : ശ്രീ വിനോയ് പനച്ചിക്കൽ ( ദ്രോഗ്‌ഹെഡ ) ട്രഷറർ : ശ്രീ ജിബിൻ ജോസഫ് ( ബ്ലാഞ്ചാർഡ്‌സ്‌ടൗൺ )

എക്സിക്യൂട്ടീവ് അംഗങ്ങൾ ജിജോ കുരിയൻ ( അതലോൺ ) ജോർജ് വര്ഗീസ് ( വാട്ടർ ഫോർഡ് ) എമി സെബാസ്റ്റ്യൻ ( ദ്രോഗ്‌ഹെഡ ) മാത്യു കുര്യാകോസ് ( സെൽ ബ്രിഡ്ജ് ) ഷാജി . പി . ജോൺ ( വാട്ടർഫോർഡ് ) സാബു ഐസക് ( വാട്ടർ ഫോർഡ് ) സെബാസ്റ്റ്യൻ ( ബ്ലാക്ക് റോക്ക് )

അയർലണ്ടിലെ മുഴുവൻ കോൺഗ്രസ് പ്രവർത്തകർക്കും പ്രവർത്തിക്കുവാനുള്ള ഒരു ഓപ്പൺ ഫോറം ആയിരിക്കും ഒഐസിസി യുടെ പുതിയ നേതൃത്വം എന്ന് കമ്മിറ്റി അറിയിച്ചു. കേരളത്തിലെ കോൺഗ്രസ് - യു ഡി എഫ് പ്രവർത്തനങ്ങളെ ശക്തിപ്പെടുത്തുന്ന പ്രവർത്തനങ്ങളായിരിക്കും ഒഐസിസി അയർലൻഡ് തുടർന്ന് സ്വീകരിക്കുന്നത് എന്ന് പത്ര കുറിപ്പിലൂടെ അറിയിച്ചു.

ഫോൺ : 0877888374 , 0894186869, 0873172164, 0872745790, 0877580265.