ഓ ഐ സീ സീ അയർലണ്ടിന്റെ പേരിൽ വന്ന വാർത്ത വ്യാജം

oiccireland d7b4e

ഓ ഐ സീ സീ പത്രകുറിപ്പ്

ഓ.ഐ.സീ.സീ അയർലണ്ടിന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തതായി ഒരു വാർത്ത ഇന്നലെ ഓൺലൈൻ മാധ്യമങ്ങളിലും സോഷ്യൽ മീഡിയകളിലും പ്രചരിച്ചിരുന്നു. ഇങ്ങനെ ഒരു തിരഞ്ഞിടപ്പ് ഓ ഐ സീ സീയിൽ നടന്നിട്ടില്ല. ഓ ഐ സീ സീ അയർലണ്ടിന്റെ മെമ്പർഷിപ് രജിസ്റ്റർ പോലും ഇല്ലാതെയാണ് തിരഞ്ഞെടുപ്പ് നടത്തി എന്ന് പറയുന്നത്.

ഓ ഐ സീ സീയുടെ എല്ലാ രാജ്യങ്ങളിലേയും ഭാരവാഹികളെ തീരുമാനിക്കുന്നത് കെ പി സീ സീയാണ്. കെ പി സീ സീ അംഗീകരിച്ച ഒരു കമ്മിറ്റി അയർലണ്ടിൽ നിലവിലുണ്ട്. എല്ലാ രാജ്യങ്ങളിലേയും ഭാരവാഹികളെ മാറ്റുന്നതും കെ പി സീ സീയാണ്. ഇത്തരത്തിൽ തെറ്റിദ്ധരിപ്പിക്കുന്ന പല വാർത്തകളും ഓ ഐ സീ സീയുടെ പേരിൽ ഇതിനു മുൻപും പലവട്ടം നടന്നിട്ടുണ്ട്.

ഇന്ത്യൻ സിറ്റിസൺ ആയ ആർക്കും ഓ ഐ സീ സീയിൽ അംഗത്വം എടുക്കാം, ഭാരവാഹിയാകാം. നവംബർ മാസം നടക്കുന്ന എക്സിക്യൂട്ടീവ് കമ്മിറ്റയിൽ അയർലണ്ടിൽ നിന്ന് പുതിയതായി ഭാരവാഹിയാകാൻ താല്പര്യം ഉള്ളവർക്ക് ഓ ഐ സീ സീ ഭാരവാഹികളെ സമീപിക്കാവുന്നതാണ്.

കെ പി സീ സീ അംഗീകരിച്ച നിലവിലുള്ള ഓ ഐ സീ സീ അയർലൻഡ് ഭാരവാഹികൾ
പ്രസിഡന്റ് എം എം ലിങ്ക്വിൻസ്റ്റാർ,വൈസ് പ്രസിഡന്റ് ജോർജ്കുട്ടി വാട്ടർഫോർഡ്, ജനറൽ സെക്രട്ടറി സാൻജോ മുളവരിക്കൽ,ജോയിന്റ് സെക്രട്ടറി റോണി കുരിശിങ്കൽപറമ്പിൽ,ട്രെഷറർ ഫ്രാൻസിസ് ജോസഫ്, കൗണ്ടി പ്രസിഡന്റ് ഫ്രാൻസിസ് ജേക്കബ്, അസിസ്റ്റന്റ് ട്രഷറർ പ്രശാന്ത് ചങ്ങനാശേരി,കൾച്ചറൽ പ്രോഗ്രാം കോർഡിനേറ്റർ ജിംസൺ ജെയിംസ്,15 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റി അടക്കം 23 പേരാണ് നിലവിലുള്ള കമ്മിറ്റിയിലുള്ളത്.

വരും മാസങ്ങളിൽ വിവിധ രാജ്യങ്ങളിൽ ഓ ഐ സീ സീ യൂണിറ്റുകൾ കെ പി സീ സീ പുനഃസംഘടിപ്പിക്കുമ്പോൾവരേ നിലവിലുള്ള ഭാരവാഹികൾ നിലനിൽക്കുന്നതാണ്.