'നൃത്താഞ്ജലി & കലോത്സവം 2018'- ന്റെ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു; മലയാളം ചെറുകഥ ,ഐറിഷ് ഡാൻസ് പുതിയ ഇനങ്ങൾ

NK2018 Items s ce007

ഡബ്ലിൻ: നവംബർ 2 ,3 (വെള്ളി, ശനി) തീയതികളിലായി നടത്തപ്പെടുന്ന വേൾഡ് മലയാളീ കൌണ്‍സിൽ അയർലണ്ട് പ്രോവിന്സിന്റെ 'നൃത്താഞ്ജലി & കലോത്സവ 2018 'ത്തിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു.

നൃത്താഞ്ജലി വെബ് സൈറ്റിലൂടെയാണ് മത്സരങ്ങൾക്ക് രജിസ്റ്റർ ചെയ്യേണ്ടത്. ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ് ,പേപാൽ തുടങ്ങിയവ ഉപയോഗിച്ച് രജിസ്ട്രേഷൻ ഫീസ് അടയ്ക്കാനുള്ള സൗകര്യം ഉണ്ട്. മത്സരങ്ങളുടെ ക്രമീകരണങ്ങൾ ഒരുക്കുവാനും , സുഗമമായ നടത്തിപ്പും, മൂല്യനിർണ്ണയത്തിന്റെ സൌകര്യവും കണക്കിലെടുത്ത് വെബ് സൈറ്റിൽ കൂടി ഓണ്‍ലൈനായി മാത്രമേ രജിസ്ട്രേഷൻ സ്വീകരിക്കുകയുള്ളൂ.

5 ഇനങ്ങളിലോ കൂടുതലോ രജിസ്റ്റർ ചെയ്യുന്നവർക്ക് റെജിസ്ട്രേഷൻ ഫീസിൽ 10% ഡിസ്‌കൗണ്ട് ലഭിക്കുന്നതാണ്. രജിസ്ട്രേഷന്റെ അവസാന തീയതി ഒക്ടോബർ 20 - ആണ്.

രജിസ്ട്രേഷനുള്ള വെബ് സൈറ്റ് ചുവടെ.
www.nrithanjali.com

ഈ വർഷത്തെ പുതിയ ഇനമായി ജൂനിയർ , സീനിയർ വിഭാഗങ്ങളിലായി 'ഐറിഷ് ഡാൻസ്' മത്സരവും, സീനിയർ വിഭാഗത്തിൽ മലയാളം ചെറുകഥാ മത്സരവും ഉണ്ടാവും. മുൻവർഷങ്ങളിൽ നിന്ന് വ്യത്യസ്ഥമായി , കളറിംഗ്,ഡ്രോയിങ് , പെയിന്റിംഗ് മത്സരങ്ങൾ ആദ്യ ദിനമായ നവംബർ 2 -ന് , വെള്ളിയാഴ്ച, ആവും നടത്തപ്പെടുക.

ഡബ്ള്യു.എം.സി മലയാളം ലൈബ്രറി ഏർപ്പെടുത്തുന്ന പ്രത്യേക മത്സരങ്ങളായ മലയാളം അക്ഷരമെഴുത്ത്, മലയാളം ചെറുകഥാ രചനാ മത്സരങ്ങളും ആദ്യ ദിനം തന്നെ നടക്കുന്നതാണ്.

മത്സരങ്ങളുടെ നിബന്ധനകൾ, നിയമങ്ങൾ, മുൻവർഷങ്ങളിലെ മത്സരങ്ങളുടെ ചിത്രങ്ങൾ ഇവയെല്ലാം നൃത്താഞ്ജലി വെബ്‌സൈറ്റിൽ ലഭ്യമാണ്.
കൂടുതൽ വിവരങ്ങൾക്ക് :

King Kumar Vijayarajan - 0872365378
Bijoy Joseph - 0876135856
Sajesh Sudarsanan - 0833715000
Serin Philip - 0879646100