കേരളത്തിന് കൈത്താങ്ങായി 'ക്രാന്തി' , 10 ലക്ഷം രൂപയുടെ ആദ്യ ഗഡു കൈമാറി.

kranthiCMDRF 4ec6d

കേരളത്തിലുണ്ടായ അപ്രതീക്ഷിത പ്രകൃതി ദുരന്തത്തിനു ശേഷമുള്ള നവ കേരള നിർമ്മാണത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് അയർലണ്ടിലെ ഇടതു പക്ഷ പുരോഗമന സംസ്‌ക്കാരിക സംഘടനയായ 'ക്രാന്തി ' സമാഹരിച്ച ആദ്യ ഗഡുവായ 10 ലക്ഷം രൂപ (11868 യൂറോ) ക്രാന്തി വൈസ് പ്രസിഡന്റ് പ്രീതി മനോജ് മന്ത്രി കടകംപള്ളി സുരേന്ദ്രന് കൈമാറി .

ധനസമാഹരണത്തിനായി ക്രാന്തി നടത്തിയ 'ബിരിയാണിയ്ക്കും തന്നാലായത്' നോടും , സംഭാവന നൽകി സഹായിച്ചവരോടുള്ള നന്ദിയും ക്രാന്തി അറിയിച്ചു. ക്രാന്തിയുടെ രണ്ടാം ഘട്ട ധനസമാഹാരത്തിൽ താല്പര്യം ഉള്ളവർ ക്രാന്തിയുമായി സഹകരിക്കണം എന്നും അഭ്യർഥിക്കുന്നു .