"മലയാളം" സംഘടിപ്പിക്കുന്ന വിദ്യാരംഭവും ,മെറിറ്റ് ഈവനിംഗും ഒക്ടോബര് 19 ന് ; പ്രശസ്ത എഴുത്തുകാരൻ സുഭാഷ് ചന്ദ്രൻ ആദ്യാക്ഷരങ്ങൾ പകർന്നു നൽകും

Vidhyarambham 2018 Medium a036f

അയർലണ്ടിലെ പ്രമുഖ കലാ -സാംസ്കാരിക സംഘടനയായ "മലയാളം" ആണ്ടുതോറും നടത്തിവരാറുള്ള വിദ്യാരംഭം, ഈ വർഷം വിജയദശമി ദിനമായ ഒക്ടോബര് 19 വെള്ളിയാഴ്ച വൈകുനേരം 4 മണിക്ക് ഫിർഹൌസിലുള്ള സൈന്റോളോജി ഹാളിൽ വച്ച്പരമ്പരാഗത രീതിയിൽ നടത്തപ്പെടും .പ്രശസ്ത സാഹിത്യകാരനായ സുഭാഷ് ചന്ദ്രനാണ് ഈ വര്ഷം കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്നു നൽകുന്നത് .

മഹാരാജാസ് കോളേജിൽ നിന്ന് എം എ മലയാളത്തിൽ ഒന്നാം റാങ്ക് നേടിയ സുഭാഷ് ചന്ദ്രൻ , വിദ്യാർത്ഥി ആയിരിക്കെ എഴുതിയ "ഘടികാരങ്ങൾ നിലയ്കുന്ന സമയം" എന്ന കഥയ്ക്ക് 1994 ൽ മാതൃഭൂമി വിഷു പതിപ്പ് നടത്തിയ മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ചു. ആദ്യകഥാ സമാഹാരവും( ഘടികാരങ്ങൾ നിലയ്കുന്ന സമയം ), ആദ്യ നോവലും ( മനുഷ്യന് ഒരു ആമുഖം ) യഥാക്രമം 2001 ലും ,2011 ലുംകേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങൾ നേടി .ഈ നോവലിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ,ഓടക്കുഴൽ പുരസ്കാരം, വയലാർ അവാർഡ്, ബഷീർ അവാർഡ് തുടങ്ങി നിരവധി ബഹുമതികൾ കൂടി ലഭിച്ചിട്ടുണ്ട് .

മെറിറ്റ് ഈവെനിംഗ്
വിദ്യാരംഭത്തിന് ശേഷമുള്ള മെറിറ്റ് ഇവനിംഗിൽ ഈ വര്ഷം ജൂനിയർ സെർട്ട് ,ലിവിങ് സെർട്ട് പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ മലയാളിവിദ്യാർത്ഥികളെ ആദരിക്കും . ഓരോ വിഭാഗത്തിലും ഏറ്റവുംകൂടുതൽ മാർക്ക് വാങ്ങിയ 3 പേർക്ക് വീതം മലയാളം പ്രത്യേകം രൂപകൽപന ചെയ്ത മെമെന്റോ സമ്മാനിക്കും. ജൂനിയർ സെർട്ടിനു കുറഞ്ഞത് 7 A യും, ലിവിങ് സെർട്ടിന് കുറഞ്ഞത് 500 പോയിന്റും നേടിയ വിദ്യർത്ഥികളെ മാത്രമേ അവാർഡിനായി പരിഗണിക്കുകയുള്ളൂ .വിദ്യർത്ഥികൾ സെപ്തംബര് 30 നു മുൻപായി മാർക് ലിസ്റ്റിന്റെ കോപ്പി ഈ ഈ മെയിൽ അഡ്രസ് സ്പാം ബോട്ടുകളിൽ നിന്നും സംരക്ഷിയ്ക്കപ്പെട്ടിരിയ്ക്കുന്നു. ഇതു കാണുന്നതിനായി ജാവാ സ്ക്രിപ്റ്റ് എനേബിൾ ചെയ്തിരിയ്ക്കണം എന്ന മെയിലിലേക്കു അയക്കുകയോ മലയാളം ഭാരവാഹികളെ ഏല്പിക്കുകയോ ചെയ്യേണ്ടതാണ് .

ചെറുകഥാ മത്സരം

പ്രവാസികളുടെ സർഗ്ഗവാസനകളെ പ്രത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ജൂനിയർ ( 18 വയസ്സുവരെ ) ,സീനിയർ ( 18 വയസ്സിനു മുകളിൽ ) വിഭാഗങ്ങളിലായി ചെറുകഥാ മത്സരം സംഘടിപ്പിക്കുന്നു . രചനകൾ ഇംഗ്ളീഷിലോ മലയാളത്തിലോ അയക്കാം .ഇവ മുൻപ് പ്രസിദ്ധീകരിച്ചിട്ടുള്ളതാകരുത് . രചനകൾ സെപ്തംബര് 30 നു മുൻപായി ഈ ഈ മെയിൽ അഡ്രസ് സ്പാം ബോട്ടുകളിൽ നിന്നും സംരക്ഷിയ്ക്കപ്പെട്ടിരിയ്ക്കുന്നു. ഇതു കാണുന്നതിനായി ജാവാ സ്ക്രിപ്റ്റ് എനേബിൾ ചെയ്തിരിയ്ക്കണം എന്ന മെയിലിലേക്കു അയക്കുകയോ മലയാളം ഭാരവാഹികളെ ഏല്പിക്കുകയോ ചെയ്യേണ്ടതാണ് . .ലഭിക്കുന്ന ചെറുകഥകൾ ശ്രീ സുഭാഷ് ചന്ദ്രൻ വിലയിരുത്തി, വിജയികളെ പ്രഖ്യാ പിക്കുകയും സമ്മാനം നൽകുകയും ചെയ്യും .

കൂടുതൽ വിവരങ്ങൾക്കും ,വിദ്യാരംഭത്തിന് കുട്ടികളുടെ പേരുകൾ രജിസ്റ്റർ ചെയ്യാനും താഴെ കൊടുത്തിരിക്കുന്ന ഏതെങ്കിലും നമ്പറുകളിൽ ബന്ധപ്പെടണമെന്നു "മലയാളം" ഭാരവാഹികൾ അറിയിച്ചു .

രാജൻ ദേവസ്യ -087 0573885
വിജയാനന്ദ് - 087 7211654
എൽദോ ജോൺ -089 4126421
സെബി സെബാസ്റ്റ്യൻ - 087 2263917