"നീനാ ക്രിക്കറ്റ് ലീഗ് (NCL) സീസൺ 4"- ഡബ്ലിൻ KCC ചാമ്പ്യന്മാർ.

IMG 20180709 WA0005 4d109

നീനാ : മൺസ്റ്ററിലെ ഏറ്റവും വലിയ ക്രിക്കറ്റ് മാമാങ്കമായ 'നീനാ ക്രിക്കറ്റ് ലീഗ്' നാലാമത് ടൂർണമെന്റിൽ ഡബ്ലിൻ KCC (കേരളാ ക്രിക്കറ്റ് ക്ലബ് ) NCL കപ്പ് സ്വന്തമാക്കി. ടിപ്പററി കൗണ്ടി ക്രിക്കറ്റ് ക്ലബ്ബിന്റെ ഗ്രൗണ്ടിൽ (Ballyegan) വച്ചു നടന്ന ടൂർണമെന്റിൽ നീനാ ക്രിക്കറ്റ് ക്ലബ് രണ്ടാം സ്ഥാനം കരസ്ഥമാക്കി. ആദ്യന്തം വാശിയേറിയ മത്സരങ്ങളിൽ ഡബ്ലിൻ, മൺസ്റ്റർ ഏരിയാകളിൽ നിന്നുള്ള എട്ടു ടീമുകൾ പങ്കെടുത്തു.

ബെസ്ററ് ബാറ്റ്സ്മാൻ ആയി നീനാ ക്രിക്കറ്റ് ക്ലബ്ബിലെ ലെറ്റിൻ മാത്യു,ബെസ്ററ് ബൗളർ ആയി ലിമെറിക്ക് ബ്ലാസ്റ്റേഴ്‌സിന്റെ പ്രവീൺ പൗലോസ് ,ഫൈനൽ മാൻ ഓഫ് ദി മാച്ച് ആയി ഡബ്ലിൻ KCC യുടെ വിജയ് എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.വിജയികൾക്ക് അവാർഡുകളും ട്രോഫിയും വിതരണം ചെയ്തു. ടൂർണമെന്റ് വൻ വിജയമാക്കിത്തീർത്ത എല്ലാ ടീമുകൾക്കും ആസ്വാദകർക്കും ചെയർമാൻ ടോം പോൾ നന്ദി അറിയിച്ചു.

IMG 20180709 WA0004 3c26f
IMG 20180709 WA0000 b0e6a
IMG 20180709 WA0002 62126IMG 20180709 WA0001 6c217IMG 20180709 WA0003 96922