ക്രാന്തിയുടെ വാർഷിക പൊതുയോഗം ജൂലൈ 14 ശനിയാഴ്ച നടക്കും

kranthi 12b5c

ക്രാന്തിയുടെ വാർഷീക പൊതുയോഗം ജൂലൈ പതിനാലാം തീയതി കൂടും. ഡബ്ലിനിലെ ക്ളോണി വില്ലേജിലിലുള്ള റോയൽ മീത്തു പിച്ച് ആൻഡ് പുട്ട് ക്ലബ് ഹാളിൽ വൈകിട്ട് ആറു മണിക്ക് ആണ് പൊതുയോഗം നടത്താൻ നിശ്ചയിച്ചിട്ടുള്ളത്. ക്രാന്തിയുടെ ഇത്‌ വരെ ഉള്ള പ്രവർത്തനങ്ങളുടെ വിലയിരുത്തലും ഭാവി പ്രവർത്തനങ്ങൾ എങ്ങനെ ആകണം എന്നതടക്കം ഉള്ള തീരുമാനങ്ങളും പൊതുയോഗത്തിൽ ചർച്ച ചെയ്യും. പുതിയ ഭാരവാഹികളെയും തിരഞ്ഞെടുക്കും.

2017ലെ മെയ്ദിനത്തിൽ രൂപീകൃതമായ ശേഷം നാളിതുവരെ അയർലണ്ടിലെ വിവിധോന്മുഖമായ രാഷ്ട്രീയ വിഷയങ്ങളിൽ നേരിട്ടും മറ്റു ഇടതുപക്ഷ സംഘടനകളുമായി സഹകരിച്ചും പ്രവർത്തിച്ചതിന്റെ ഫലമായി പ്രവാസി സമൂഹത്തിന്റെ ശ്രദ്ധയാകർഷിക്കാൻ ക്രാന്തിക്ക് സാധിച്ചു. മുതലാളിത്വചൂഷണം വലിയതോതിൽ സമ്പത്തിന്റെ കേന്ദ്രീകരണത്തിലേക്കു നയിക്കുകയും അതുവഴി കടുത്ത സാമ്പത്തിക അസമത്വം സൃഷ്ടിക്കപ്പെടുകയും ചെയ്യുന്ന ഇക്കാലത്തു ഇടതുപക്ഷരാഷ്ട്രീയത്തിനു മുന്പെന്നത്തേക്കാളും പ്രസക്തി വർദ്ധിക്കുകയാണ് ഉണ്ടായിട്ടുള്ളത്.

ഇക്കഴിഞ്ഞ ആഴ്ചയിലെ മെക്സിക്കൻ തെരഞ്ഞെടുപ്പിൽ വലിയ ഭൂരിപക്ഷത്തോടെ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ഇടതുപക്ഷനേതാവായ ആന്ദ്രേ ഒബ്രഡോറിന്റെ വിജയം മറ്റൊന്നല്ല സൂചിപ്പിക്കുന്നത്. ക്രാന്തിയുടെ നിലവിലുള്ള എല്ലാ അംഗങ്ങളെയും ക്രാന്തിയോട് ചേർന്ന് സഹകരിച്ചു പ്രവർത്തിക്കാൻ താല്പര്യമുള്ള എല്ലാ പ്രവാസികളെയും പൊതുയോഗത്തിലേക്കു ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.

ബന്ധപ്പെടേണ്ട ഫോൺ നമ്പറുകൾ:
വർഗ്ഗീസ് ജോയ് (ഡബ്ലിൻ)- 0894662664,
മനോജ് ഡി മന്നത്ത് (ഡബ്ലിൻ) - 0899515795,
അഭിലാഷ് ഗോപാലപിള്ള (വെസ്റ്റ് മീത്തു) - 0876284996,
രാജു ജോർജ്‌ (കോർക്ക്) - 0879449893,
അനീഷ് ജോൺ (വാട്ടർഫോർഡ്) - 0877511224