കേരളാഹൗസ് ഓള്‍ അയര്‍ലണ്ട് വടം വലി ചാമ്പ്യന്‍ഷിപ്പ്‌ മത്സരo ജൂണ്‍ 16 ശനിയാഴ്ച കേരളാഹൗസ് കാര്‍ണിവല്‍

khvadamvali2018 62924

അയര്‍ലണ്ടിലെ മലയാളികളുടെ ഏറ്റവും വലിയ സംഗമമായ കേരളഹൗസ് കാര്‍ണിവലില്‍ ഓള്‍ അയര്‍ലണ്ട് വടം വലി മത്സരo ജൂണ്‍ 16 ശനിയാഴ്ച ഉച്ചക്ക് 2 മണിക്ക് ആരംഭിക്കുന്നതാണ്. ആഘോഷങ്ങളില്‍ മലയാളിയുടെ ഇഷ്ട കായിക വിനോദമായ വടംവലി എല്ലാ കാര്‍ണിവലിലും ഭാഗമായി നടത്തപ്പെടുന്നു.

ഒന്നാം സ്ഥാനം ലഭിക്കുന്ന ടീമിന് എവെര്‍റോളിംഗ് ട്രോഫിയും, സില്‍വര്‍ കിച്ചനും , കേരളാ ഹൗസും സംയുക്തമായി നല്‍കുന്ന 301 യുറോയും ഗിഫ്റ്റും രണ്ടാം സ്ഥാനം ലഭിക്കുന്ന ടീമിന് ബോംബെ ബസാര്‍ ബ്ലാൻചട്സ്ടൌണ്‍ നല്‍കുന്ന നുറ്റിഒന്ന് യുറോയും ഗിഫ്റ്റും സമ്മാനങ്ങളാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്.

കരുത്തരായ കോര്‍ക്ക് ടീമും ,നോര്‍ത്തേൺ അയര്‍ലണ്ടിലെ ബെല്‍ഫാസ്റ്റ് ടീമും കൂടാതെ അയര്‍ലണ്ടിലെ മിക്ക കൌണ്ടികളില്‍ നിന്നുമായി നിരവധി ടീമുകള്‍ ഇതിനകം തന്നെ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു പങ്കെടുക്കാന്‍ താല്പര്യമുള്ള അയര്‍ലണ്ടിലെ എല്ലാ ടീമുകളെയും കേരളഹൗസ് ഓള്‍ അയര്‍ലണ്ട് വടം വലി ചാമ്പ്യന്‍ഷിപ്പിലേക്ക് സ്വാഗതം ചെയ്യുന്നു,

കുടുതല്‍ വിവരങ്ങള്‍ക്കും രജിസ്റ്ററേഷനും
ടിജോ : 0894386373
സിജോ : 0873197575
ബെന്നി : 0871121260