"ജനനാനന്തരജീവിതം" ചർച്ച ചെയ്യപ്പെടുന്നു. ശാസ്ത്രപ്രചാരകനും അവാർഡ് ജേതാവുമായ സി.രവിചന്ദ്രന്റെ പ്രഭാഷണം നാളെ (ഞായർ ) ഡബ്ലിനിൽ.

IMG 20180524 WA0026 a36e7

എന്താണ് ജീവിതം?
ജനനം മുതൽ മരണം വരെയുള്ള ഒരു സഞ്ചാരമോ?
ഒരു ഭ്രൂണത്തിൽ നിന്നും തുടങ്ങി മരണത്തിലെക്കുള്ള യാത്രയോ?
അതോ ഒരു പരബ്രഹ്മത്തിൽ നിന്നും തുങ്ങി ജനിമൃതികളിലൂടെ ജന്മജന്മാന്തരങ്ങളിലേക്കുള്ള യാത്രയോ?

"ജനനാനന്തരജീവിതം" ചർച്ച ചെയ്യപ്പെടുന്നു. മെയ് 27 ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് Thallaght Plaza Hotel ഇൽ.

എന്തും വിശ്വസിക്കാം. ഉള്ളതില്ലെന്നും ഇല്ലാത്തതുണ്ടെന്നും വിശ്വസിക്കാം. എന്നാൽ വിശ്വാസങ്ങൾ നിരന്തരമായ ചൂഷണത്തിനു വഴിയൊരുക്കുമ്പോൾ, സമൂഹം രോഗഗ്രസ്തമാകുന്നു. സമൂഹം രോഗഗ്രസ്തത്തിൽ അടിമപ്പെട്ടുപ്പോൾ ദേശവും , രാജ്യവും ശിഥിലമാകുന്നു ...!

ഇതിനെല്ലാം ഒരു പുനർ ചിന്തനം അത്യാവശ്യമായിരിക്കുന്ന സ്ഥിതിവിശേഷമാണിപ്പോൾ സംജാതമായിരിക്കുന്നതു , ചൂഷണങ്ങൾക്കെതിരെ ചോദ്യങ്ങൾ ഉന്നയിക്കുകയും ചെയുന്ന ഒരു പുതുതലമുറയെയാണ് നമുക്കിന്ന് ആവശ്യം ...!

അന്ധവിശ്വാസവും , യുക്തി രാഹിത്യവും , ശാസ്ത്ര വിരുദ്ധ ചിന്താഗതികളും ഭാരതീയ വംശീയരുടെ സമൂഹത്തില്‍ ഇപ്പോൾ ജാതി മത രാഷ്ട്രീയ പ്രീണനങ്ങളിൽ കൂടി വളരെ ആഴത്തില്‍ വേര് പടര്‍ത്തുമ്പോള്‍ , ഇവിടെ അയർലണ്ടിൽ നമ്മളും അസ്വസ്ഥരാണ് .തീര്‍ച്ചയായും , ഈ അവസരത്തിലാണ് ശാസ്ത്രാവബോധത്തിന്റെയും , സ്വതന്ത്ര ചിന്തയുടെയും, മാനവികതയുടെയും പ്രാധാന്യം നാം മനസ്സിലാക്കേണ്ടത് ...!

ലോകം മുഴുവൻ മാനവികതക്കുവേണ്ടി നിലകൊള്ളുമ്പോഴും ആചാരങ്ങളുടെയും പാരമ്പര്യത്തിന്റെയും പേരിൽ ശാഠ്യം പിടിക്കുന്ന ഇന്നത്തെ മലയാളി സമൂഹത്തിൽ അർത്ഥവത്തും സാമൂഹ്യ ജീവിതത്തിനു പ്രസക്തവുമായ "ജനനാനന്തരജീവിതം" ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്.

അന്നേ ദിവസം ഡബ്ലിനിൽ, പ്രൊഫ. സി. രവിചന്ദ്രൻ്റെ പ്രഭാഷണം ശ്രവിക്കാനും ,അദ്ദേഹത്തോട്‌ സംവദിക്കാനും ഐറിഷ് മലയാളികൾക്ക് വേണ്ടി ഈ വേദി ഒരുക്കുന്നത് 'എസ്സെൻസ്‌ അയർലൻഡ് ' ആണ് .

കേരളത്തിലെ പ്രശസ്ത ശാസ്ത്ര പ്രചാരകനായ, ഏഴിലധികം വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയിട്ടുള്ള, കഴിഞ്ഞവർഷത്തെ ഏറ്റവും മികച്ച ശാസ്ത്ര പ്രചാരകനുള്ള കേരള സംസ്ഥാന പുരസ്‌കാര ജേതാവായ പ്രൊഫ: സി. രവിചന്ദ്രൻ, കേരളത്തിലും പുറത്തുമായി അനേകം വിഷയാധിഷ്ഠിത സംവാദങ്ങൾ നടത്തിയിട്ടുള്ള ഒരു കോളേജ് അദ്ധ്യാപകനാണ് . ആയിരത്തിലധികം വേദികളിൽ വിവിധ വിഷയങ്ങളെ കുറിച്ച് പ്രഭാഷണങ്ങൾ കാഴ്ച്ചവെച്ചിട്ടുള്ള പ്രൊ : രവിചന്ദ്രന്, തന്റെ കൃതിയായ ‘ബുദ്ധനെ എറിഞ്ഞ കല്ലിന് ‘ 2017 ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരമടക്കം, നാട്ടിലെ അറിയപ്പെടുന്ന വേറെ മൂന്ന് പുരസ്കാരങ്ങൾ കൂടി ലഭിച്ചിട്ടുണ്ട് .

നാളെ (മെയ് മാസം 27 -ന്) വൈകീട്ട് 5 മണി മുതൽ 8 മണി വരെയുള്ള സമയത്ത് Tallaght Plaza Hotel ഇൽ വെച്ച് അരങ്ങേറുന്ന ഈ പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു ...