"മലയാളം" സംഘടിപ്പിച്ച സംവാദത്തിൽ യെസ് - നോ പക്ഷങ്ങൾ പരസ്പരം ഏറ്റുമുട്ടി

malayalamyesno3 c51a1
ഈ മാസം 25 നു അയർലണ്ടിൽ നടക്കാനിരിക്കുന്ന അബോർഷൻ റെഫെറെൻഡത്തിനു മുന്നോടിയായി കലാ- സാംസ്കാരിക സംഘടനയായ "മലയാളം" ഞായറാഴ്ച ലൂക്കനിലുള്ള യൂറേഷ്യ ഹാളിൽ ഒരുക്കിയ സംവാദത്തിൽ ഇരുപക്ഷത്തിലും നിന്നും വാശിയേറിയ വാദങ്ങളും പ്രതിവാദങ്ങളും ഉയർന്നുവന്നു .

പ്രമുഖരായ വ്യക്തിത്വങ്ങളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ സംവാദം ഇരു പക്ഷത്തിലുമുള്ളവർക്കു പുതിയ തിരിച്ചറിവുകൾ നൽകാൻ സഹായകമായി. ഡബ്ലിന് വെസ്റ്റ് TD യും മുൻ ഡെപ്യൂട്ടി പ്രൈം മിനിസ്റ്ററുമായ ഫ്രാൻസിസ് ഫിറ്റസ് ജെ റാൾഡ് ,ഇന്റർനാഷണൽ ട്രൈനെർ ഹ്യൂഗ്‌സ് ഹവാർഡ് . മുൻ NHS നേഴ്സ് തെരേസ മൊയ്‌ലാൻ, അയർലണ്ട് പീസ് കമ്മീഷണർ Dr . ജസ്ബിർ സിംഗ് പുരി, ഐറിഷ് ഇന്ത്യൻ കൾചറൽ കോഓർഡിനേറ്റർ Mr.പ്രശാന്ത് ശുക്ല ,.Dr. മേരിയന് ദ്വേർ(GP) , ദേവ് ഗാർഡിനേർ ( വർക്കേഴ്സ് പാർട്ടി ) പുനം റാണെ (ഫിനിഗെൽ )എന്നിവർ അബോർഷൻ വിഷയത്തിൽ തങ്ങളുടെ നിലപാടുകൾ വിശദീകരിച്ചു .

തുടർന്ന് നടന്ന സംവാദത്തിൽ ഇരുപക്ഷങ്ങളിലായി നിലയുറപ്പി ച്ചവർ തങ്ങളുടെ കാഴ്ചപ്പാടുകളും അഭിപ്രായങ്ങളും വാദങ്ങളായി നിരത്തി . "മലയാളം" സംഘടന സംവാദം സംഘടിപ്പിക്കുന്നത് ഇത് മൂന്നാം തവണയാണ് . കാലികപ്രസക്തിയുള്ള വിഷയങ്ങളിലിൽ ഇതിനുമുൻപും സംവാദങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട് .രാജേഷ് ഉണ്ണിത്താൻചർച്ചയുടെ മോഡറേറ്ററായിരുന്നു . സെബി സെബാസ്റ്റ്യൻ നന്ദി രേഖപ്പെടുത്തി.

malayalamyesno1 47951malayalamyesno2 0cca2