ഞായറാഴ്ച "മലയാളം" ഒരുക്കുന്ന സംവാദത്തിൽ ഫ്രാൻസിസ് ഫിറ്റ്‌സ് ജറാൾഡ് ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുക്കുന്നു.

malayalamYesNo 543dc

കലാ സംമ്സ്കാരിക സംഘടനായ "മലയാളം" ഈ മാസം25 നു നടക്കുന്ന. അബോർഷ നെ ക്കുറിച്ചുള്ള 8th amendment referendum ത്തിനു മുന്നോടിയായി സംഘടിപ്പിച്ചിരിക്കുന്ന സംവാദം .20 ആം തീയതി ഞായറാഴ്ച വൈകീട്ട് 5 മണിക്ക് ലുകാൻ fonthill റോഡിലുള്ള യൂറേഷ്യ ഹാളിൽ വച്ചു നടക്കും.

അയർലണ്ടിലെ മുൻ ഡെപ്യൂട്ടി പ്രൈം മിനിസ്റ്ററും ഡബ്ലിന് വെസ്റ്റ് Td യുമായ ഫ്രാൻസിസ് ഫിറ്സ്ഗരാൾഡ് സംവാദത്തിൽ സംബന്ധിച്ചു സംസാരിക്കും .ഫ്രാൻസിസ് ഫിറ്സ് ജരാൾഡിനെ കൂടാതെ Hughes Haward ( International trainer), Theresa Moylan (former NHS nurse ), Paulo Connor(love Ireland), Dr. Jasbir Singh Puri (Peace Commissioner of India),Mr.Prashant Shukla( Irish-Indian cultural coordinator) എന്നിവരും സംബദ്ധിക്കും.

യെസ് -നോ പക്ഷങ്ങളുടെ വാദഗതികൾ ഇവർ മലയാളി സമൂഹത്തോട് പങ്കുവക്കും. കൃത്യം 5 മണിക്കുതന്നെ ആരാംഭിക്കുന്ന ഈ പരിപാടിയിൽ പങ്കെടുക്കുന്നവക്കു" യെസ് "പക്ഷത്തോ "നോ "പക്ഷത്തോ അല്ലെങ്കിൽ സദസ്സിലോ തങ്ങളുടെ താത്പര്യമനുസരിച്ചു ഇരിക്കാവുന്നതാണ്.

വളരെ സുപ്രധാനമായ ഈ റെഫെറാണ്ടത്തിൽ പ്രോലൈഫ്‌ പ്രോ ചോയ്സ് പക്ഷങ്ങളുടെ നിലപാടുകൾ പരസ്പരം മനസ്‌ഡിലാക്കാനും വോട്ടു ചെയ്യുന്നതിന് മുന്പായി ശരിയായ തീരു മാന മെടുക്കാനും മലയാളികളെ പ്രാപ്തമാക്കുന്ന ഈ സംവാദ ത്തിലേക്കു എല്ലാ മലയാളികളുടെയും. സാന്നിധ്യം പ്രതീക്ഷി ക്കുന്നതായി. "മലയാളം"സംഘടന അറിയിച്ചു