കേരളഹൗസ് കായിക മത്സരമേളയുടെ ഒരുക്കങ്ങള്‍ പുര്‍ത്തിയായി, ഓണ്‍ലൈന്‍ രെജിസ്ട്രേഷന്‍ 27/4/18 വെള്ളിയാഴ്ച വരെ മാത്രം.

kayka mela 2 e7575

അയര്‍ലണ്ടിലെ ഇന്ത്യന്‍ കുട്ടികളുടെയും യുവതിയുവാക്കള്‍ക്കളുടെയും കായികമായ കഴിവുകള്‍ക്ക് പ്രജോദനവും, കായിക രംഗത്തേക്ക് താരങ്ങളെ വളര്‍ത്തിയെടുക്കുവയെന്ന ഉദ്ദേശ്യത്തോടെക്കുടി ഏപ്രില്‍ 29-)൦ തീയതി ഞായറാഴ്ച രാവിലെ 11 മണിമുതല്‍ സാന്‍ട്രിയില്‍ ഇന്റര്‍നാഷണല്‍ സൗകര്യങ്ങളോടുകുടിയ മോര്‍ടോണ്‍ സ്റ്റേഡിയത്തില്‍ കേരളാഹൗസും കോണ്‍ഫിഡന്‍റെ ട്രാവല്‍സും സുംയുക്തമായി സംഘടിപ്പിക്കുന്ന കേരളഹൗസ് കായികമത്സരമേളയുടെ ഒരുക്കങ്ങള്‍ പുര്‍ത്തിയായി.

ഇന്‍ഷുറന്‍സ് മറ്റു നിയമവശങ്ങള്ളും പുര്‍ത്തിയക്കേണ്ടതുകൊണ്ടാണ് ഓണ്‍ലൈന്‍ രെജിസ്ട്രേഷന്‍ 27/4/18 വെള്ളിയാഴ്ചകൊണ്ട് അവസാനിക്കുന്നത്.

കായികപ്രേമികള്‍ക്ക് അതിരുകളില്ലാതെ കുതിക്കുവാന്‍ കേരളഹൗസ് ഒരുക്കുന്ന ഈ കായികമത്സരമേളയില്‍ പങ്കെടുക്കാന്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്യാത്തവര്‍ ഉടെനെതനെ www.keralahouseireland.com/register എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യത് രജിസ്റ്റര്‍ചെയ്യത് കേരളഹൗസ് കായികമത്സരമേള വന്‍വിജയമാക്കിതീര്‍ക്കുവാന്‍ എല്ലാ കായികപ്രേമികളെയും മോര്‍ടോണ്‍ സ്റ്റേഡിയത്തിലേക്ക് ഷണിക്കുന്നു .

മത്സരവിജയികള്‍ക്ക് Confident Travels, Nila Food Products, Oscar Travels, Recruitnet, എന്നിവര്‍ സ്പോണ്‍സര്‍ ചെയ്യുന്ന ആകര്‍ഷകമായ സമ്മാനങ്ങള്‍ നല്‍കുന്നതാണ്.