അഞ്ചാമത് ഓൾ അയർലണ്ട് ക്വിസ് മത്സരം ആവേശോജ്വലമായി സമാപിച്ചു

malquiz2018 6cac5

"മലയാളം" സംഘടനയുടെ അഞ്ചാമത് ഓൾ അയർലണ്ട് ക്വിസ് മത്സരം മുൻ വര്ഷങ്ങളിലേതിനേക്കാൾ വിദ്യാർത്ഥികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. രണ്ടു പേര് വീതം അടങ്ങുന്ന നാൽപതു ടീമുകളാണ് ജൂനിയർ ,സീനിയർ വിഭാഗങ്ങളിലായി തങ്ങളുടെ അറിവിന്റെയും പ്രതിഭയുടെയും മാറ്റുരച്ചു നോക്കാൻ എത്തിച്ചേർന്നത് .

ഏപ്രിൽ രണ്ടാം തീയതി തിങ്കളാഴ്ച താല ഫിർഹൌ സിലെ സൈ ന്റോളോജി ഓഡിറ്റോറിയത്തി ൽ സംഘടിപ്പിച്ച ക്വിസ് മത്സരം രാവിലെ 10 മണിക്ക് രെജിസ്ട്രേഷനോടുകൂടി ആരംഭിച്ചു . എഴുത്തുപരീക്ഷക്കും പ്രാഥമിക റൗണ്ടിനും ശേഷമാണ് സെമിഫൈനൽ ,ഫൈനൽ റൗണ്ടുകൾ നടന്നത്. വിജയികളായവർക്ക് ട്രോഫികൾ വിതരണം ചെയ്തു .കൂടാതെ മത്സരത്തിൽ പങ്കെടുത്ത മുഴുവൻ വിദ്യാർത്ഥികൾക്കും സെർട്ടിഫികറ്റുകൾ നൽകി .

സെക്രട്ടറി അലക്സ് , പ്രസിഡന്റ് പ്രദീപ് ,ട്രെഷറർ വിജയാനന്ദ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി . പരിപാടിയുടെ സുഗമമായ നടത്തിപ്പിനു മലയാളത്തോടൊപ്പം സഹകരിച്ച സ്‌പോൺസർമാരായ കാമെൽ റെസ്റ്റോറന്റ് ,ഫീൽ അറ്റ് ഹോം, സ്‌പൈസ് ബസാർ ,ഓസ്‌കാർ ട്രാവെൽസ് എന്നിവരോടുള്ള നന്ദി സംഘടനാ ഭാരവാഹികൾ അറിയിച്ചു .

മത്സര വിജയികൾ സീനിയർ വിഭാഗം
ഫസ്റ്റ് പ്രൈസ് - സ്റ്റീവ് വർഗീസ് ,പോൾ വർഗീസ്
സെക്കൻഡ് പ്രൈസ് -ഹക്സിലി ബ്രാഡിൻ സാമുവേൽ , ഋഷികേശ് ബിജു
തേർഡ് പ്രൈസ് - ജോൺ സിജോ ,ആദർശ് സാബു

ജൂനിയർ വിഭാഗം
ഫസ്റ്റ് പ്രൈസ് - ജോയൽ ഇമ്മാനുവൽ , രോഹൻ ഷാ ജു
സെക്കന്റ് പ്രൈസ് -ക്രിസ് നിവിൽ ,ഹന്നാ വർ ഗീസ്
തേർഡ് പ്രൈസ് - സാന്റോ സെൻ ,ജൊഹാൻ ജോസഫ് .