"മലയാളം" ഒരുക്കുന്ന ഓൾ അയർലണ്ട് ക്വിസ് മത്സരം മാർച്ച് 19 ന് താലയിൽ

MAL AIQC 18 Advt 0a29e

അയർലണ്ടിലെ മുഴുവൻ മലയാളി വിദ്യാർത്ഥികൾക്കുമായി കലാ -സാംസ്കാരിക സംഘടനയായ "മലയാളം" സംഘടിപ്പിച്ചുവരുന്ന ക്വിസ് മത്സരം ഈ വർഷം മാർച്ച് 19 തിങ്കളാഴ്ച താല ഫിർഹൌസിലുള്ള സൈന്റോളജി ഓഡിറ്റോറിയത്തിൽ വച്ചു നടത്തപെടുന്നു .

സെന്റ് പാട്രിക്സ് ഡേയോടനുബന്ധിച്ചുള്ളപൊതു അവധി ദിനമാണ്ഈ വർഷത്തെ മത്സരം സംഘടിപ്പിച്ചിരിക്കുന്നത് . ജൂനിയർ (8 to 12 years) ,സീനിയർ(13 to 17 years) വിഭാഗങ്ങളായി തിരിച്ചായിരിക്കും മത്സരം. SCIENCE, POLITICS,HISTORY,TECHNOLOGY, MEDIA ,SPORTS, GENERAL KNOWLEDGE എന്നി വിഷയങ്ങളെ അധികരിച്ചുള്ള എഴുത്തു പരീക്ഷ കൂടാതെ ഓഡിയോ, വീഡിയോ റൗണ്ടുകളും ഉണ്ടായിരിക്കും .

രണ്ടു പേർ വീതം അടങ്ങുന്ന ഓരോ ടീമായിരിക്കണം മത്സരിക്കേണ്ടത് .ഒരു ടീമിനുള്ള രെജിസ്ട്രേഷൻ ഫീസ് 20 യൂറോ ആയിരിക്കും . രാവിലെ 11 .30 ന് രെജിസ്ട്രേഷൻ ആരംഭിക്കും . ക്ര്യത്യം 12 മണിയോടെ മത്സരം ആരംഭിക്കും . മത്സരത്തിൽ പങ്കെടുക്കുന്ന കുട്ടികൾക്കായി ലഘുഭക്ഷണം ഉണ്ടായിരിക്കുന്നതാണ് .

സെമിഫൈനൽ ,ഫൈനൽ റൗണ്ടുകൾക്കുശേഷം വിജയികളാകുന്ന ടീമുകൾക്ക് ട്രോഫിയും ആകർഷകമായ സമ്മാനങ്ങളും ഉണ്ടായിരിക്കുന്നതാണ് . പങ്കെടുക്കുന്ന കുട്ടികൾ മാർച്ച്‌ 9 നു മുൻപായിപേരുകൾ രജിസ്റ്റർ ചെയ്തിരിക്കണം . പേരുകൾ രജിസ്റ്റർ ചെയ്യുവാനും മത്സരത്തിന്റെ കൂടുതൽ വിവരങ്ങൾ അറിയാനുമായി താഴെ കാണുന്ന ഏതെങ്കിലും നമ്പറുകളിൽ ബന്ധപ്പെടണമെന്നു "മലയാളം" ഭാരവാഹികൾ അറിയിക്കുന്നു .

പ്രദീപ് 0871390007
അലക്സ് 0871237342
ബിപിൻ ചന്ദ് 0894492321
കിരൺ 0872160733