നോർത്ത്വുഡ് ഫുട്ബോൾ ചാമ്പ്യൻഷിപ്പ് മാർച്ച് 10 -ന്

ncasposter 5e5fb

ഡബ്ലിൻ: കാല്‍പന്ത് കളിയുടെ കരുത്തും സൌന്ദര്യവും ആവേശമാക്കി നോർത്ത്വുഡ് ക്ലബ് ഒരുക്കുന്ന ഒന്നാമത് അമച്വർ സിക്‌സസ് ഫുട്ബോൾ ചാമ്പ്യൻഷിപ്പ് മാർച്ച് 10 -ന് സാൻട്രി ഇൻഡോർ ഫുട്ബോൾ സ്റ്റേഡിയത്തിൽ അരങ്ങേറുന്നു. അയർലണ്ടിലെ 8 - ഓളം ടീമുകൾ പങ്കെടുക്കുന്ന നോർത്ത്വുഡ് എവർ റോളിങ്ങ് കപ്പിന് വേണ്ടിയുള്ള വാശിയേറിയ ഫുട്ബോൾ മത്സരങ്ങൾ രാവിലെ 11 മണിക്ക് ആരംഭിക്കും.ഈ മാസം പണി പൂർത്തിയാവുന്ന M50 - ബാലിമൺ എക്സിറ്റിന് സമീപമുള്ള 'The Soccer Dome' -ലെ പുതിയ ആസ്ട്രോ പിച്ചുകളിൽ രണ്ടു ഗ്രൂപ്പുകളിലായാണ് മത്സരങ്ങൾ നടക്കുക. 

ചാമ്പ്യൻഷിപ്പ് വിജയികളെ കാത്തിരിക്കുന്നത് എവർ റോളിങ്ങ് ട്രോഫിയും ക്യാഷ് പ്രൈസുമാണ്. മികച്ച കളിക്കാരനും , മികച്ച ഗോളിയ്ക്കും പ്രത്യേകം ട്രോഫികൾ നൽകി ആദരിക്കും.

ഈ മാസം പണി പൂർത്തിയാവുന്ന M50 ബാലിമൺ എക്സിറ്റിന് സമീപമുള്ള 'The Soccer Dome' -ലെ പുതിയ ആസ്ട്രോ പിച്ചുകളിൽ രണ്ടു ഗ്രൂപ്പുകളിലായാണ് മത്സരങ്ങൾ നടക്കുക. അയർലണ്ടിലെ മികച്ച മലയാളീ ഫുട്ബോൾ ടീമുകൾക്കും ആസ്വാദകർക്കും കാൽപ്പന്ത് കളിയുടെ എല്ലാ ആവേശവും ഉൾക്കൊണ്ട് ഈ ടൂർണമെന്റ് വിജയിപ്പിക്കണമെന്ന് സംഘാടകർ അഭ്യർത്ഥിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക്
അനിത്ത്:0870557783
ബോണി :0894221558
ഫിന്നി:0892310617