മൈന്‍ഡിന് പുതു നേതൃത്വം

കഴിഞ്ഞ ഒരു പതിറ്റാണ്ടായി നോര്‍ത്ത് ഡബ്ലിനില്‍ പ്രവര്‍ത്തിച്ചു വരുന്ന സാമൂഹിക സാസംകാരിക സംഘടനയായ മൈന്‍ഡ് 2018  പ്രവര്‍ത്തിവര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ ജാനുവരി 27നു പോപ്പിന്‍ട്രീ കമ്മ്യൂണിറ്റി സെന്‍ട്രറില്‍ നടന്ന പൊതുയോഗത്തില്‍ തിരഞ്ഞെടുത്തു. കഴിഞ്ഞ വര്‍ഷത്തെ  പ്രസിഡണ്ട്  വിപിന്‍ പോളിന്റെ   അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സെക്രട്ടറി സിജു ജോസ്  വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറര്‍ ഷിബു ജോണ്‍ വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു. 2018 പ്രവര്‍ത്തിവര്‍ഷത്തേക്കുള്ള ഭാരവാഹികളായി ജയ്‌മോന്‍ പാലാട്ടി (പ്രസിഡണ്ട്), സിജു ജോസ്  (സെക്രട്ടറി), ഷിബു ജോണ്‍ (ട്രഷറര്‍) എന്നിവരടങ്ങുന്ന  അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു.
 
മൈന്‍ഡ് കഴിഞ്ഞ പത്തുവര്‍ഷമായി നടത്തിവരുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങള്‍, കുട്ടികള്‍ക്കായി നടത്തിവരുന്ന കലാമത്സരങ്ങള്‍, സാസ്‌കാരിക ഉത്സവങ്ങള്‍ എന്നിവ ഈ വര്‍ഷവും തുടരുന്നതിനോടൊപ്പം കഴിഞ്ഞ കമ്മിറ്റി തുടങ്ങിവച്ച നാട്ടില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഒരു കുടുംബത്തിന് വീടുവെച്ചു നല്‍കുന്ന പദ്ധതിയായ സ്‌നേഹവീട് എന്നിവയാണ് ഈ വര്‍ഷത്തെ പ്രധാന ഉത്തരവാദിത്വങ്ങള്‍.
 
കഴിഞ്ഞ പൊതുയോഗത്തില്‍ പങ്കെടുക്കുവാന്‍ സാധിക്കാത്തവര്‍ക്കും നോര്‍ത്ത് ഡബ്ലിനില്‍ പുതുതായി എത്തിയ കുടുംബങ്ങള്‍ക്കും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും  ഈ ഈ മെയിൽ അഡ്രസ് സ്പാം ബോട്ടുകളിൽ നിന്നും സംരക്ഷിയ്ക്കപ്പെട്ടിരിയ്ക്കുന്നു. ഇതു കാണുന്നതിനായി ജാവാ സ്ക്രിപ്റ്റ് എനേബിൾ ചെയ്തിരിയ്ക്കണം എന്ന വിലാസത്തില്‍ അറിയിക്കാവുന്നതാണ്.