പുതുവര്‍ഷമോടിയില്‍ കാവന്‍ ഇന്ത്യന്‍ അസോസിയേഷന് നവനേതൃത്വം

പ്രവാസ ജീവിതത്തിന്റെ വഴിത്താരയില്‍ ഗൃഹാതുരത്വത്തിന്റെ മധുര സ്മരണകള്‍ അയവിറക്കാനും പിറന്ന മണ്ണിന്റെ സാംസ്‌കാരിക പൈതൃകത്തെ നെഞ്ചോട് ചേര്‍ക്കാനും സഹൃദയരോടൊപ്പം ഒരു കുടക്കീഴില്‍ ഒത്തൊരുമിക്കാനും അവസരമൊരുക്കി കാവന്‍ ഇന്ത്യന്‍ അസോസിയേഷന്‍ നവനേതൃത്വം അധികാരത്തിലെത്തി.
 
പ്രസിഡന്റ് ബിനു കൂത്രപ്പള്ളി നയിക്കുന്ന പുതിയ കമ്മറ്റി അംഗബലവും വനിതാ പ്രാധിനിത്യത്താലും വ്യത്യസ്തമാകുന്നു. പുതുവര്‍ഷത്തില്‍ രൂപം കൊണ്ട ഭരണസമിതിയില്‍ ശ്രീകൃപ ഷണ്മുഖന്‍ സെക്രട്ടറി, അരുണ്‍ ജോസഫ് ട്രഷറര്‍ ആയും ചുമതലയേറ്റു.
 
മോളി ഷാജി, പ്രീത ജോജോ, ശ്രീദേവി അരവിന്ദ്, അനൂപ് ആന്റണി ജോര്‍ജ്ജ്, ബിജോ മുളകുപ്പാടം, ലിബിന്‍ വര്‍ഗ്ഗീസ്, ജിന്‍സണ്‍ ജോര്‍ജ്ജ്, സാജു അബ്രാഹം, സന്തോഷ് വില്‍സണ്‍, ഷിജോ അലക്‌സ്, ശ്രീകുമാര്‍ കൈപ്പിള്ളില്‍ എന്നിവരെ കമ്മറ്റിയംഗങ്ങളായും തിരഞ്ഞെടുത്തു.
 
2018 ലെ അസോസിയേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ അംഗങ്ങളുടെയും സഹകരണവും കൂട്ടായ്മയും ഒപ്പമുണ്ടാകണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.