ഓ.ഐ.സി.സി അയര്‍ലണ്ട് റിപ്പബ്ലിക് ദിനാഘോഷം ഫെബ്രുവരി 17 ന് ഡബ്ലിനില്‍


ഡബ്ലിന്‍: ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് അയര്‍ലണ്ട് ഘടകത്തിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ റിപ്ലബ്ലിക് ദിനാഘോഷം ഫെബ്രുവരി മാസം 17 ാം തീയ്യതി ശനിയാഴ്ച ഡബ്ലിനിലെ ബ്യൂമൗണ്ടിലുള്ള, ബ്യൂമൗണ്ട് നേറ്റിവിറ്റി ചര്‍ച്ച് പാരിഷ് ഹാളില്‍ വൈകീട്ട് 3.30 മുതല്‍ നടത്തപ്പെടും.
 
പ്രസ്തുത ചടങ്ങില്‍ വിവിധ മേഖലകളില്‍ ഉന്നത വിജയം നേടിയവരെ ആദരിക്കുന്നു. ലിവിംഗ് സെര്‍ട്ട് പരീക്ഷയില്‍ 525 പോയിന്റ്‌ന് മേല്‍ നേടിയവരെയും  ചടങ്ങില്‍ ആദരിക്കുന്നു. വിവിധ മേഖലകളില്‍ ഉന്നതവിജയം നേടിയവരെ അയര്‍ലണ്ടിലെ ഇന്ത്യന്‍ സമൂഹത്തിന് നിര്‍ദ്ദേശിക്കാവുന്നതാണ്.

കഴിഞ്ഞ വര്‍ഷം ഓ.ഐ.സി.സി സംഘടിപ്പിച്ച വര്‍ണശബളമായ റിപ്പബ്ലിക്ദിനാഘോഷത്തില്‍ രാജ്യത്തിന്റെ വിദ്യാഭ്യാസമന്ത്രി റിച്ചാര്‍ഡ് ബര്‍ട്ടര്‍ ആയിരുന്നു വിശിഷ്ടാതിഥി. ലിവിംഗ് സേര്‍ട്ടില്‍ ഉന്നത വിജയം നേടിയവര്‍ ഈ ഈ മെയിൽ അഡ്രസ് സ്പാം ബോട്ടുകളിൽ നിന്നും സംരക്ഷിയ്ക്കപ്പെട്ടിരിയ്ക്കുന്നു. ഇതു കാണുന്നതിനായി ജാവാ സ്ക്രിപ്റ്റ് എനേബിൾ ചെയ്തിരിയ്ക്കണം എന്ന മെയിലിലേക്ക് ഫെബ്രുവരി 10 ന് മുമ്പായി അപേക്ഷിക്കാവുന്നതാണ്. കലാപരിപാടികള്‍ അവതരിപ്പിക്കാന്‍ താല്‍പര്യമുള്ളവര്‍ കലാവിഭാഗം കോര്‍ഡിനേറ്റര്‍ ജിംസണ്‍ ജെയിംസ് (0894445887) ബന്ധപ്പെടാവുന്നതാണ്.
 
വിശദവിവരങ്ങള്‍ക്ക് :
ലിങ്ക്വിന്‍സ്റ്റാര്‍ (0851667794)
ബിജു സെബാസ്റ്റ്യന്‍ (0877888374)
സാന്‍ജോ മുളവരിയക്കല്‍ (0831919038)
റോണി കുരിശിങ്കല്‍പറമ്പില്‍ (0899566465)
ഫ്രാന്‍സിസ് ഇന്‍ഡറി (0894000078)
ഫ്രാന്‍സിസ് ലൂത്ത് (0873244571)