ഗൃഹാതുരത്വമുണർത്തുന്ന കരോൾ ഗാനാലാപനവുമായി 'നീന വോയിസ് '

neenagh 396b8

നീന ( കൗണ്ടി ടിപ്പററി) : മനസ്സിൽ മായാതെ നിൽക്കുന്ന പഴയ കാല കരോൾ ഗാനങ്ങളെ കോർത്തിണക്കികൊണ്ടു നീനയിലെ ഒരു പറ്റം യുവപ്രതിഭകൾ അണിയിച്ചൊരുക്കിയ കരോൾ ഗാനാലാപനം ശ്രദ്ധേയമാകുന്നു. എട്ടിൽപരം ഗാനങ്ങളിൽ നിന്നും തിരഞ്ഞെടുത്ത വരികൾ താളാത്മകമായി സംയോജിപ്പിച്ചു അവതരിപ്പിക്കുന്നു എന്നതാണ് ഈ അവതരണത്തെ പതിവിലും വ്യത്യസ്തമാക്കുന്നത്. പതിനൊന്നു മിനിറ്റ് നീളുന്ന ഈ ഗാനാലാപനം ഗൃഹാതുരത്വം നിറയുന്ന ചെറുപ്പകാലത്തേയ്ക്ക് ഏവരെയും കൂട്ടിക്കൊണ്ടുപോകും എന്ന കാര്യത്തിൽ സംശയം ഇല്ല.

'നീനാ കൈരളി' സമൂഹത്തിന്റെ പിന്തുണയോടും പ്രോത്സാഹനത്തോടും കൂടി നീനാ സെന്റ് മേരീസ് പള്ളിയിൽ വച്ച് ചിത്രീകരിച്ച ഈ ഗാനവിരുന്നിന്റെ ക്യാമറയും എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നത് സന്ദീപ് ചോലാട്ട് ആണ്.

വാർത്ത : ജോബി മാനുവൽ