ലോക കേരള സഭയിൽ ക്രാന്തിയെ പ്രതിനിധീകരിച്ചു സെക്രട്ടറി അഭിലാഷ് തോമസ് പങ്കെടുത്തു നിർദ്ദേശങ്ങൾ സമർപ്പിച്ചു

akr 3a6a2കഴിഞ്ഞ ദിവസം സമാപിച്ച ലോക കേരള സഭയിൽ അയർലണ്ടിൽ നിന്ന് ക്രാന്തിയെ പ്രതിനിധീകരിച്ചു സെക്രട്ടറി അഭിലാഷ് തോമസ് പങ്കെടുത്തു. ലോകത്തിന്റെ വിവിധ മേഖലകളിൽ താമസിക്കുന്ന മലയാളികളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവരും എം എൽ എ മാരും എംപിമാരും മന്ത്രിമാരും ഉൾപ്പെട്ടതാണ് പ്രഥമ ലോക കേരള സഭ. അവരിൽ സ്‌പോൺസറുടെ പേരിനു താഴെ സ്വന്തം പേര് എഴുതാൻ കഴിയുന്ന വ്യവസായി ആയ യൂസഫലി, ഗൾഫിലെ പലചരക്കു കടയിൽ ജോലി ചെയ്യുന്നു കുഞ്ഞഹമ്മദ്, ഡോക്റ്റർ എം എസ് വല്യത്താൻ, ആട് ജീവിതത്തിലെ കഥാനായകൻ നജീബ്,അതിന്റെ എഴുത്തുകാരൻ ബെന്യമിൻ, ടേക്ക് ഓഫ് സിനിമക്ക് പ്രചോദനം ആയ മെറീന, സ്ത്രീ പോരാട്ടത്തിന്റെ ഉന്നത മാതൃക ആയിരുന്ന നിലമ്പൂർ ആയിഷ, റോമിൽ നിന്നും കെനിയയിൽ നിന്നും വന്ന കന്യാസ്ത്രീകൾ ക്യാനഡയിൽ നിന്ന് പങ്കെടുത്ത ഒരു പുരോഹിതൻ, സാമൂഹിക പ്രവർത്തക ആയ സുനിത കൃഷ്‌ണൻ, ചലച്ചിത്ര നടി രേവതി തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളിൽ നിന്നുള്ളവർ ആണ് പങ്കെടുത്തത്.

ഒരു ഇൻവെസ്റ്റ്‌ പ്രോജക്റ്റുകൾ അവതരിപ്പിക്കുന്ന മീറ്റ് ആയിട്ടല്ല പ്രവാസികളുടെ സാമൂഹിക സാംസ്കാരിക സാമ്പത്തീക വിഷയങ്ങളിൽ സർക്കാരുമായി ഉള്ള ബന്ധം വർദ്ധിപ്പിക്കുക എന്ന ഉദ്ദേശത്തോടെ ആണ് കേരള സർക്കാർ ലോകം കേരള സഭ സംഘടിപ്പിച്ചത്. ഇത്തരം ഒരു സഭ ലോക ചരിത്രത്തിൽ തന്നെ ആദ്യമായിട്ടാണ് എന്നും ലോകത്തിനാകെ മാതൃക എന്നും ആണ് യു എൻ ഡിസാസ്റ്റർ മാനേജുമെന്റിലെ മുതിർന്ന ഉദ്യോഗസ്ഥനും ലോകമെങ്ങും ജോലി സംബന്ധം ആയി സഞ്ചരിക്കുകയും ചെയ്ത മുരളി തുമ്മാരുകുടി അഭിപ്രായപ്പെട്ടത്.

പ്രവാസികൾക്ക് അവരുടെ ആവലാതികളും നിർദേശങ്ങളും ജനപ്രതിനിധികളുടെ മുന്നിൽ വിശദമായി അവതരിപ്പിക്കാൻ കഴിയുന്ന രീതിയിൽ ആയിരുന്നു സഭയിലെ ചർച്ചകൾ സംഘടിപ്പിച്ചിരുന്നത്. ഉത്ഘാട സമ്മേളനത്തിന് ശേഷം വിവിധ വിഷയങ്ങളിൽ ഗ്രൂപ്പ് തിരിഞ്ഞായിരുന്നു ചർച്ചകൾ സംഘടിപ്പിച്ചിരുന്നത്. അയർലണ്ടിൽ നിന്ന് പങ്കെടുത്ത അഭിലാഷിനു ഇതിലെ അമേരിക്കൻ യൂറോപ്പ്, വിനോദ സഞ്ചാരം, മടങ്ങി വരുന്ന പ്രവാസികളുടെ പ്രശ്നങ്ങൾ തുടങ്ങിയ സെക്ഷനുകളിൽ പങ്കെടുത്തു സംസാരിക്കാൻ അവസരം കിട്ടി. ചർച്ചകളിൽ പങ്കെടുത്തത് കൂടാതെ നഴ്‌സിംഗ്, സ്റ്റുഡന്റസ് ഏജന്റുമാരുടെ ചതികൾ, അയർലണ്ടിൽ നിന്ന് നേരിട്ടു കേരളത്തിലേക്ക് വിമാന സർവീസ്, കേരളത്തിലെ വെസ്റ്റ് മാനേജുമെന്റ്, മാതാപിതാക്കളുടെ വിസ കാലാവധി അവരെ കേരളത്തിൽ സംരക്ഷിക്കുവാൻ ഉള്ള പ്രശനങ്ങൾ വിദേശങ്ങളിൽ കേരള ടൂറിസം പ്രചരിപ്പിക്കാൻ ഉള്ള മാർഗങ്ങൾ, ട്രാഫിക് അപകടങ്ങൾ കുറക്കാൻ ഉള്ള മാർഗങ്ങൾ, ആധാർ കാർഡിലും വിവിധ സർട്ടിഫിക്കറ്റുകളും തിരുത്തലുകൾ വരുത്തുന്നതിന് നേരിടേണ്ടി വരുന്ന പ്രശനങ്ങളും തുടങ്ങി വിവിധ വിഷയങ്ങളിൽ വിശദമായ അഭിപ്രായങ്ങളും നിർദേശങ്ങളും സഭക്ക് മുന്നാകെ എഴുതി സമർപ്പിക്കുകയും ചെയ്തു.

പരാതികളും നിർദ്ദേശങ്ങളും ഗൗരവമായി പരിഗണിച്ച സർക്കാർ പ്രവാസികൾക്കായി നടപ്പാക്കാൻ തീരുമാനിച്ച പദ്ധതികളുടെ വിശദാംശങ്ങൾ സമാപന സമ്മേളനത്തിൽ പ്രഖ്യാപിച്ചു.ഏജന്റുമാരുടെ ചൂഷണം അവസാനിപ്പിക്കാൻ വേണ്ടിയുള്ള പ്രവർത്തനങ്ങൾ, നാട്ടിൽ തുടങ്ങുന്ന പദ്ധതികൾക്കായി ഉദാരമായി ലഭിക്കാൻ വേണ്ടി കേരള ബാങ്ക് ഈ വർഷം തന്നെ തുടങ്ങും, പ്രവാസികൾക്കായി സർക്കാരും പ്രവാസിയും തുല്യമായി പണം മുടക്കി ഉള്ള പെൻഷൻ സ്‌കീം, പ്രവാസികളുടെ പ്രായം ആയ മാതാപിതാക്കളെ സംരക്ഷിക്കുന്നതിനായി ഉള്ള പദ്ധതികൾ തുടങ്ങിയവ അതിൽ ഉൾപെടും. സമർപ്പിക്കപ്പെട്ട നിർദേശങ്ങളും പരാതികളും പരിശോദിച്ചു കൂടുതൽ തീരുമാനങ്ങൾ സർക്കാർ പ്രഖ്യാപിക്കും. തീരുമാനങ്ങൾ നടപ്പാക്കുന്നതിനായി സംസ്ഥാന സെക്രട്ടറിയേറ്റിന്റെ മാതൃകയിൽ പുതിയ സെക്രട്ടറിയേറ്റ് രൂപീകരിക്കും. തുടർ പ്രവർത്തനങ്ങൾ ഉറപ്പുവരുത്താൻ ആയി ഏഴു സബ് കമ്മറ്റികളും രൂപീകരിക്കും എന്നും സർക്കാർ അറിയിച്ചു. സഭക്ക് മുമ്പാകെ സമർപ്പിച്ച നിർദ്ദേശങ്ങൾ താഴെ കൊടുക്കുന്നു

1 73caf2 d7f843 3f2904 21ecd