നീനാ കൈരളിയുടെ ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങള്‍ വര്‍ണോത്സവമായി.

 
നീനാ (കൗണ്ടി ടിപ്പററി) : നീനാ കൈരളി കുടുംബങ്ങളുടെ ഒത്തുചേരലിനു വേദി ഒരുക്കിയ 'സാന്റാ ഈവ് 'നീനാ, ബാലികോമണ്‍ കമ്മ്യൂണിറ്റി ഹാളില്‍ പ്രൌഡ ഗംഭീരമായി നടന്നു. ഈശ്വര പ്രാര്‍ത്ഥനയ്ക്ക് ശേഷം തിരുപ്പിറവിയുടെ ഓര്‍മ്മ പുതുക്കിക്കൊണ്ടു 'ഉണ്ണീശോയോടൊപ്പം' എന്ന കുട്ടികളുടെ സ്‌കിറ്റോടെ ആരംഭിച്ച പരിപാടിയിലേയ്ക്ക് കൈകള്‍ വീശി സാന്താക്ലോസ് എത്തിയതോടെ ആവേശം തിരതല്ലി.സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന തിന്മകള്‍ക്കും അതിക്രമങ്ങള്‍ക്കും ഇരയാകുന്നവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് നിലവിളക്കില്‍ അഞ്ചു തിരികള്‍ തെളിച്ചു.തുടര്‍ന്ന് നടന്ന കുട്ടികളുടെയും മുതിര്‍ന്നവരുടെയും സിനിമാറ്റിക്,ക്ലാസിക്കല്‍ ഡാന്‍സുകള്‍,ഒപ്പന,കോമഡി സ്‌കിറ്റുകള്‍ ,ഗാനങ്ങള്‍ എന്നിവ ആഘോഷത്തിന്റെ മാറ്റ് കൂട്ടി. കുട്ടികളുടെയും  നീന വോയിസിന്റെയും  കരോള്‍ ഗാനാലാപനങ്ങള്‍  ശ്രദ്ധേയമായി.നിരവധി കുടുംബങ്ങള്‍ പങ്കെടുത്ത ആഘോഷപരിപാടികള്‍ക്ക്  വിഭവസമൃദ്ധമായ ഡിന്നറോടെ തിരശീല വീണു.ജിന്‍സണ്‍ എബ്രഹാം സ്വാഗതവും വിനീത് ജോസഫ് നന്ദിയും പറഞ്ഞു.പരിപാടികള്‍ക്ക് ജിന്‍സണ്‍ എബ്രഹാം,വിനീത് ജോസഫ്,അഭിലാഷ് രാമചന്ദ്രന്‍,നോബിള്‍ ടോം,പ്രിയ ജോജിന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
 
വാര്‍ത്ത : ജോബി മാനുവല്‍