വാട്ടര്‍ഫോര്‍ഡ് മലയാളി അസ്സോസിയേഷന്റെ പത്താം വാര്‍ഷികാഘോഷവും വനിതാ കൂട്ടായ്മ 'ജ്വാലയുടെ ' ഉത്ഘാടനവും പ്രൗഢഗംഭീരമായി .

 
     
   വാട്ടര്‍ഫോര്‍ഡ് മലയാളി അസ്സോസിയേഷന്റെ പത്താം 10 വാര്‍ഷികദിനഘോഷവും, ക്രിസ്മസ് പുതുവത്സരാഘോഷവും ,വനിതാ കൂട്ടായ് മയായ ജ്വാലയുടെ ഉത്ഘാടനവും സിസംബര്‍ 30 ശനിയാഴ്ച ഫെറി ബാങ്ക് പാരിഷ്ഹാളില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ വാട്ടര്‍ഫോര്‍ഡ് 
മെട്രോപൊളിറ്റന്‍ ഡിസ്ട്രിക്ട് മേയര്‍ ബഹുമാനപെട്ട ഷോണ്‍ റയിന്‍ഹാര്‍ട്ട്  നിര്‍വ്വഹിച്ചു. കുട്ടികളുടെയും, മുതിര്‍ന്നവരുടെയും   വിവിധ കലാപരിപാടികളും  ഡബ്‌ളിന്‍ സോള്‍ ബീറ്റ്‌സിന്റെ  ഗാനമേളയും  പരിപാടികള്‍ക്ക് കൊഴുപ്പേകി.2016/2017 ലെ ജൂനിയര്‍ സെര്‍ട് പരീക്ഷയില്‍  മികച്ച വിജയം നേടിയ ആര്‍ബിറ്റ് ജെയ്‌സണെ  ചടങ്ങില്‍ അനുമോദിച്ചു. വാട്ടര്‍ഫോര്‍ഡ് മലയാളികളുടെ  അംഗങ്ങളുടെ പ്രഥമ സംരഭമായ 24 റിവര്‍ ഡേയസ് എന്ന ഷോട്ട് ഫിലിംമിന്റെ  ടീസര്‍ പ്രദര്‍ശനവും ചടങ്ങില്‍  നടന്നു പരിപാടികള്‍ക്ക് ശേഷം വിഭവസമൃദ്ധമായ ഭക്ഷണവും അസ്സോസിയേഷന്‍ ഒരുക്കിയിരുന്നു, പരിപാടിയുടെ പങ്കെടുത്തവര്‍ക്കും വിജയത്തിനായി പ്രവര്‍ത്തിച്ച എല്ലാ അംഗങ്ങള്‍ക്കും നന്ദി അറിയിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു .