പ്രവാസി മലയാളി വാട്ടര്‍ഫോര്‍ഡ് , ക്രിസ്തുമസ്,പുതുവത്സര ആഘോഷം .വാട്ടര്‍ഫോര്‍ഡ്: പ്രവാസി മലയാളിയുടെ പ്രഥമ ക്രിസ്തുമസ് ,പുതുവത്സര ആഘോഷം ജനുവരി 5 വെള്ളിയാഴ്ച ന്യൂ ടൗണ്‍ ഹാളില്‍വച്ചു സമുചിതമായി ആഘോഷിക്കുന്നു. വൈകുന്നേരം 4 മണിയോടുകൂടി ആഘോഷങ്ങള്‍ക്ക് തിരി തെളിയും.തുടര്‍ന്നു വൈവിധ്യങ്ങളാകുന്ന കലാപരിപാടികളും,സോള്‍ ബീറ്റ്‌സ് ദ്രോഗിഡ ഒരുക്കുന്ന ഗാനമേളയും,സ്‌നേഹ വിരുന്നും ഉണ്ടായിരിക്കുന്നതാണ് എന്ന് പ്രവാസി മലയാളി വാട്ടര്‍ഫോര്‍ഡ് കമ്മറ്റി അറിയിച്ചു.
 
വാര്‍ത്ത : ഷാജി ജോണ്‍ പന്തളം.