ലിമെറിക്ക് ഡിയര്‍ ആന്‍ഡ് നിയര്‍ കൂട്ടായ്മയുടെ ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷങ്ങള്‍ വര്‍ണാഭമായി.

 
 


ലിമെറിക്ക്  :  ലിമെറിക്ക് ഡിയര്‍ ആന്‍ഡ് നിയര്‍ സൗഹൃദ  കൂട്ടായ്മയുടെ ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷങ്ങള്‍        പാട്രിക്‌സ്‌വെല്‍ ഹാളില്‍ വെച്ച്  ശനിയാഴ്ച്ച വൈകിട്ട്  നടന്നു.ലിമെറിക്ക് സീറോ മലബാര്‍ ചര്‍ച്ച് ചാപ്ലയിന്‍ ഫാ.റോബിന്‍ തോമസ് ആഘോഷപരിപാടികള്‍ ഉത്ഘാടനം ചെയ്തു.തുടര്‍ന്ന് 
സാന്താക്ലോസിനെ ആവേശകരമായി വരവേല്‍ക്കുകയും കേക്ക് മുറിക്കുകയും ചെയ്തു. കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികള്‍,കരോള്‍ ഗാനാലാപനം തുടങ്ങിയവ ആഘോഷങ്ങളുടെ മാറ്റ് കൂട്ടി.നിരവധിപ്പേര്‍ പങ്കെടുത്ത പരിപാടി ക്രിസ്തുമസ് ഡിന്നറോടുകൂടി സമാപിച്ചു.
 
വാര്‍ത്ത : റോബിന്‍ ജോസഫ്.