ബ്‌ളാക്ക് റോക്കില്‍ ഇന്ന് ക്രിസ്മസ് പുതുവത്സരാഘോഷം

 
ഡബ്ലിന്‍:ബ്ലാക്ക് റോക്കിലെ ഓട്‌സ് ലാന്റ്‌സ് ഇന്ത്യന്‍ കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തിലുള്ള ഏഴാമത് ക്രിസ്മസ് നവവത്സരാഘോഷങ്ങള്‍ ഇന്ന് (ചൊവ്വാഴ്ച)വൈകിട്ട് നടത്തപ്പെടും.
 
ബ്ലാക്ക് റോക്ക് സെന്റ് ആന്‍ഡ്രൂസ് പാരിഷ് ഹാളില്‍ ഇന്ന് വൈകിട്ട് 4.30 ന് ആരംഭിക്കുന്ന ആഘോഷ പരിപാടികളില്‍ ബ്ലാക്ക് റോക്ക്, സ്റ്റില്‍ ഓര്‍ഗന്‍, മെറിയോന്‍, ഡോണിബ്രൂക്ക് മേഖലകളിലെ നിന്നുള്ള ഇന്ത്യന്‍ കുടുംബങ്ങളും ,മുന്‍ അംഗങ്ങളും പങ്കെടുക്കും.വൈവിധ്യപൂര്‍ണ്ണമായ കലാ പരിപാടികളും,ഡിന്നറും ഇതോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്.