+++ ക്രിസ്മസും പുതുവര്‍ഷവും ആയിട്ടു ഒരു കൊച്ചു സമ്മാനം ഷെയറിംഗ് കെയറിലൂടെ നല്‍കാം! +++


പ്രിയ സുഹൃത്തുക്കളെ,

കുടലില്‍ അള്‍സര്‍ വരുന്ന ക്രോണ്‍സ് ഡിസീസ് എന്ന അപൂര്‍വ്വമായ അസുഖം ബാധിച്ച പ്രണവ് എന്ന ചെറുപ്പക്കാരന് വേണ്ടി ധനസമാഹരണം നടത്തുകയാണ്. ചാരിറ്റി പദവി ലഭിച്ചതിനുശേഷം ആദ്യമായി നടത്തുന്ന fundraising ആണ്. ഇതിലൂടെ സമാഹരിക്കുന്ന പണം പ്രണവിനുവേണ്ടി മാത്രമായിരിക്കും ഉപയോഗിക്കുക.
സംഭാവന നല്‍കാന്‍  CLICK HERE

ഇതു പ്രണവ്. 21 വയസ്സ്. ബി.കോമിനു പഠിച്ചുകൊണ്ടിരുക്കുന്നു. പത്താം ക്ലാസില്‍ പഠിക്കുമ്പോഴാണ് പ്രണവിനെ വിശപ്പില്ലായ്മ, വയറു വേദന, ഛര്‍ദ്ദി തുടങ്ങിയ പ്രശ്‌നങ്ങള്‍ കാരണം ആദ്യമായി ഡോക്ടറെ കാണിക്കുന്നത്. ചികിത്സകള്‍ ഒന്നും ഫലിക്കുന്നില്ല. ഡോക്ടര്‍മാരെ മാറി മാറിക്കണ്ടു. രോഗനിര്‍ണയം കൃത്യമായി നടത്താന്‍ സാധിച്ചില്ല. നിരന്തരമായി ചെയ്ത ടെസ്റ്റുകളുടെ ഫലമായി, കുടലില്‍ വ്രണങ്ങള്‍ ഉണ്ടാകുന്ന ക്രോണ്‍സ് ഡിസീസ് (Chron’s disease) എന്നു സ്ഥിരീകരിച്ചു. പൂര്‍ണ്ണമായിട്ടുള്ള സുഖപെടലിന് സാധ്യത വിരളം. ഇപ്പോള്‍ പതിനഞ്ചു ദിവസം കൂടുമ്പോള്‍ ബ്ലഡ് ടെസ്റ്റ് ചെയ്യണം. ഇന്‌ഫെകഷന്‍ ഉണ്ടോയെന്നറിയാന്‍. താമസിച്ചുപോയാല്‍ പ്രണവിന് ശാരീരിക ബുദ്ധിമുട്ടുകള്‍ കൂടും. പിന്നെ ആശുപത്രിയില്‍ അഡ്മിറ്റ് ആകേണ്ടിവരും. മരുന്നുകള്‍ കൂടുതല്‍ കഴിക്കണം. ആരോഗ്യം വീണ്ടും വഷളാകും. ഒന്നും മുടക്കാന്‍ പറ്റില്ല.

പ്രണവിന്റെ അച്ഛന് ടയറിന്റെ പണിയായിരുന്നു. പിന്നീട് നടുവേദന വന്നു ആ പണി ചെയ്യാന്‍ പറ്റാതായി. ഇപ്പോള്‍ ഒരു പ്‌ളാസ്റ്റിക് കമ്പനിയില്‍ ജോലി ചെയ്യുന്നു. അമ്മ വീട് നോക്കുന്നു. അനുജന്‍ പ്ലസ് ടൂ കഴിഞ്ഞു. ആശുപത്രി വാസം തുടര്‍ക്കഥയായതോടെ കുടുംബത്തിന്റെ ഏകവരുമാനമായ അച്ഛനു സ്ഥിരമായി ജോലിയ്ക്ക് പോകാന്‍ സാധിക്കാതെയായി. കൂടിയ പലിശയ്ക്ക് കടം വാങ്ങി മകനെ ചികിത്സിക്കാന്‍ തുടങ്ങി. അങ്ങനെ ഉണ്ടായിരുന്ന ചെറിയ വീടും പുരയിടവും വില്‍ക്കേണ്ടി വന്നു. മറ്റ് സമ്പാദ്യങ്ങളൊന്നും തന്നെയില്ല. ഒരു ചെറിയ വാടക വീട്ടിലാണ് ഇവരുടെ താമസം. 4500 രൂപ വാടക താങ്ങാന്‍ പറ്റാത്തത് കൊണ്ടു വേറൊരു വീടിന്റെ ഷീറ്റിട്ട ടെറസിലേയ്ക്കു താമസം മാറാനായി സ്ഥലം കണ്ടു വച്ചിരിക്കുന്നു. പ്രണവിന്റെ അച്ഛന് എറണാകുളത്തു ജോലിയ്ക്ക് പോകാനും മറ്റുംതന്നെ നല്ലൊരു തുക ചെലവാകും. പിന്നെ നാലുപേരുള്ള കുടുംബത്തിന്റെ ചെലവും. ആകെയുള്ള വരുമാനമാകട്ടെ അദ്ദേഹത്തിന്റെ ജോലിയില്‍ നിന്നുള്ള മാസശമ്പളവും.

പ്രണവിന് ഇപ്പോള്‍ ഗ്യാസ്‌ട്രോ എന്‍ട്രോളജിസ്റ്റായ ഡോ.ഷൈന്റെ ചികിത്സയാണ്. എറണാകുളത്തു പോകാനുള്ള കാശില്ലാത്തതുകൊണ്ടു, അടുത്തുള്ള ലാബില്‍ ടെസ്റ്റ് ചെയ്തു റിസള്‍ട്ട് അയച്ചുകൊടുക്കുന്നു. രണ്ടാഴ്ച കൂടുമ്പോഴുള്ള ടെസ്റ്റിന് മാത്രം മൂവായിരം(3000.00) രൂപയാകും, രണ്ടാഴ്ചത്തെ മരുന്നിനും വേണം മറ്റൊരു മൂവായിരം. അങ്ങനെ ഒന്നര ലക്ഷത്തിലധികം തുക മറ്റു ബുദ്ധിമുട്ടുകള്‍ ഒന്നും ഉണ്ടായില്ലെങ്കില്‍ ഒരു വര്‍ഷം പ്രണവിന് വേണ്ടിവരും. പൂര്‍ണ്ണമായും ഭേദമാക്കാന്‍ സാധിക്കാത്തതുകൊണ്ടു ആജീവനാന്തം ചികിത്സ തുടരേണ്ടിയും വരും. അതിനു വേണ്ട തുക എങ്ങനെ കണ്ടെത്തുമെന്നറിയാതെ വഴിമുട്ടിനില്‍ക്കുകയാണ് പ്രണവും കുടുംബവും.

ആരും സഹായിച്ചില്ലെങ്കില്‍ അനിവാര്യമായ തകര്‍ച്ചയിലേക്ക് നീങ്ങുകയാണ് ഇവരുടെ കുടുംബം.
? 21 വയസുള്ള പ്രണവിനു ഒരു ദിവസത്തെ മരുന്ന് വാങ്ങിക്കൊടുക്കാന്‍ നമുക്ക് സാധിക്കില്ലേ?
? ഒരു ബ്ലഡ് ടെസ്റ്റിനുള്ള പണം നല്‍കി സഹായിക്കാന്‍ നമുക്കാവില്ലേ?
? ഒരു കൊച്ചു ക്രിസ്മസ് സമ്മാനം അല്ലെങ്കില്‍ പുതുവര്‍ഷത്തിലെ ചികിത്സയ്ക്കു ആവശ്യമുള്ള പണത്തിന്റെ ഒരു ചെറിയ പങ്ക് നമുക്ക് കൊടുത്തുകൂടെ?

?നിങ്ങള്‍ക്കാവുന്ന ഒരു ചെറിയ സഹായം പ്രണവിനു നല്‍കാന്‍ ഷെയറിങ് കെയര്‍ അഭ്യര്‍ത്ഥിക്കുന്നു. ലോകത്തെവിടെയുമുള്ളവര്‍ക്കു ഓണ്‍ലൈനായി കാര്‍ഡില്‍ നിന്നും പണം അയയ്ക്കാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. ഇന്നുമുതല്‍ 2017 ഡിസംബര്‍ 31 വരെ നിങ്ങള്‍ക്കും ഇതില്‍ പങ്കാളിയാവാം. സംഭാവന നല്‍കാന്‍  CLICK HERE

‘വരൂ… പാവപ്പെട്ടവരുടെ ജീവിതത്തില്‍ നന്മയുണ്ടാക്കാനായി നമുക്കൊരുമിച്ചു പ്രവര്‍ത്തിക്കാം!’ ഷെയറിങ് കെയര്‍.

‘Working together, changing lives…’ Sharing Care.

ഷെയറിങ് കെയറിന്റെ പ്രതിനിധി ബിനു തോമസ് തൃശ്ശൂരില്‍ പ്രണവിനെയും കുടുംബത്തെയും സന്ദര്‍ശിച്ചതിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട്.
*പ്രത്യേക അറിയിപ്പ്: ഇതിലൂടെ ലഭിയ്ക്കുന്ന തുക മുഴുവനും പ്രണവിന്റെ ചികിത്സയ്ക്ക് മാത്രമായിരിക്കും വിനിയോഗിക്കുക.

***Notice: All funds raised through this campaign will be utilised only for the treatment of Pranav.

നിയമപ്രകാരമുള്ള മുന്നറിയിപ്പ് ; ഈ സാമ്പത്തിക ഇടപാടുമായി i പത്രത്തിനോ പ്രതിനിധികള്‍ക്കോ യാതൊരു വിധ ബന്ധമുണ്ടായിരിക്കുന്നതല്ല.