വാട്ടര്‍ഫോര്‍ഡ് മലയാളി അസ്സോസിയേഷന്‍ വാര്‍ഷികദിനാഘോഷവും ,വനിതാ കൂട്ടായ്മയുടെ ഉത്ഘാടനവും :


വാട്ടര്‍ഫോര്‍ഡ് മലയാളി അസ്സോസിയേഷന്റെ ക്രിസ്തുമസ് – പുതുവര്‍ഷാഘോഷവും, വാട്ടര്‍ഫോര്‍ഡിലെ വനിതാ കൂട്ടായ് മയായ 'ജ്വാല'യുടെ ഉത്ഘാടനവും ഡിസംബര്‍ 30 നു ഫെറി ബാങ്ക് പാരീഷ് ഹാളില്‍ വയച് ഉച്ചക്ക് 3 മണി മുതല്‍ നടക്കും. കുടുംബത്തിനുളള പ്രാധാന്യം മുന്‍നിര്‍ത്തിക്കൊണട് , ജോലി തിരക്കുകള്‍കകിടയിലും അന്തര്‍ലീനമായിരിയ്ക്കുന്ന സ്വന്തം കഴിവുകളും ഇഷ്ടങ്ങളും പരിപോഷിപ്പിക്കുന്ന തിനുളള ഒരു സാമൂഹിക സാംസ്‌കാരിക വേദി വാട്ടര്‍ഫോര്‍ഡിലെ എല്ലാ വനിതകള്‍ക്കും ഒരുക്കി കൊടുക്കുക എന്നതാണ് വനിതാ കൂട്ടായ്മയായ 'ജ്വാല ' ലക്ഷ്യമിടുന്നത്.

വിവിധ കലാപരിപാടികള്‍, കരോള്‍ പാട്ടുകള്‍, ഗാനമേള തുടങ്ങിയവ സ്റ്റേജില്‍ അരങ്ങേറും.പരിപാടിക്കു ശേഷം വിഭവ സമൃദ്ധമായ ഭക്ഷണവും സംഘടന ഒരുക്കുന്നുണ്ട്. കലാ പരിപാടികള്‍ അവതരിപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഡിസംബര്‍ 20 നു മുന്‍പായി പേരുവിവരങ്ങള്‍ നല്‍കേണ്ടതാണ്.സമാധാനത്തിന്റെയും സന്തോഷത്തിന്റെയും സന്ദേശവുമായി അസ്സോസിയേഷന്റെ ക്രിസ്തുമസ് കരോള്‍ ഡിസംബര്‍ 19 മുതല്‍ എല്ലാ വീടുകളിലും സന്ദര്‍ശിക്കുന്നതാണ്. വാട്ടര്‍ഫോര്‍ഡും പരിസര പ്രദേശങ്ങളിലുമുള്ള എല്ലാവരെയും ഈ ആഘോഷത്തിലേക്ക് ക്ഷണിക്കുന്നതോടൊപ്പം പരിപാടിയുടെ വിജയത്തിനായി എല്ലാ നല്ലവരായ സുഹൃത്തുക്കളുടെയും സഹകരണം സംഘടന പ്രതീക്ഷിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.