"മലയാളം" സംഘടന ഒരുക്കുന്ന ചിത്ര കലാ പ്രദർശനവും, മെറിറ്റ് ഈവെനിംഗും വിദ്യാരംഭവും സെപ്റ്റംബർ 30- ന്

photo eef5c

ഐറിഷ് മലയാളികളുടെ മനസ്സിൽ മലയാള സംസ്കാരം എന്നും ഒരു സുഗന്ധമായി നിലനിർത്താൻ അക്ഷീണം പരിശ്രമിക്കുന്ന സംഘടനയാണ്" മലയാളം ". മുൻവർഷങ്ങളിലേതു പോലെ ഈ വർഷവും വിജയദശമി ദിനമായ സെപ്തംബർ 30 നു ശനിയാഴ്ച ജാതി -മത -രാഷ്ട്രീയ വേർതിരിവുകൾ ഇല്ലാതെ അയർലണ്ടിലെ എല്ലാ കുട്ടികൾക്കും ആദ്യാക്ഷരം കുറിക്കുവാനുള്ള അവസരം കലാ സാംസ്കാരിക സംഘടനയായ "മലയാളം " ഒരുക്കുകയാണ് .അതോടൊപ്പം കുട്ടികളിലെ ചിത്രകലാവാസനയെ പരിപോഷിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി ചിത്രകലാപ്രദർ ശനവും അന്നേ ദിവസംതന്നെ ഉണ്ടാകും . തുടർന്ന് കഴിഞ്ഞ വർഷം ജൂനിയർ സെർട്ടിലും ലീവിങ് സെർട്ടിലും ഉന്നത വിജയം കരസ്‌ ത്ഥ മാക്കിയ വിദ്യാർത്ഥികൾക്കുള്ള അവാർഡുദാനവും ഉണ്ടായിരിക്കും.

ലൂക്കൻ പാമേർസ്‌ടൗണിലെ സെയിന്റ് ലോർക്കസ് നാഷണൽ സ്കൂളിൽ വച്ച് ഉച്ചതിരിഞ്ഞു 1.30 നു കുട്ടികൾക്കുള്ള ചിത്രപ്രദർശനത്തോടെ പരിപാടികൾ ആരംഭിക്കും. അന്നേ ദിവസം കുട്ടികൾ തങ്ങൾ വരച്ച മികച്ച ചിത്രങ്ങൾ ഫ്രെയിം ചെയ്തു കൊണ്ടുവരണം .താല്പര്യമുള്ളവർക്ക് ഈ ചിത്രങ്ങൾ വിൽക്കാനും, കാഴ്ചക്കാർക്ക് വാങ്ങാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ് . പിന്നീട് ഇതേ കുട്ടികളെ ജൂനിയർ ( 6- 12 years), സീനിയർ( 12- 17 years ) വിഭാഗങ്ങളായി തിരിച്ചു പെൻസിൽ ഡ്രോയിങ് മത്സരം ഉണ്ടാവും . വിഷയം അന്നേ ദിവസം നൽകുന്നതായിരിക്കും. ചിത്രം വരക്കാനുള്ള പേപ്പറും പെൻസിലും കുട്ടികൾ തന്നെ കൊണ്ട് വരണം .ബിനു കെ.പി.യും അജിത് കേശവനും ഈ മത്സരത്തിന്റെ ജഡ്ജസ് ആയിരിക്കും വിജയികളാകുന്നവർക്ക് സമ്മാനവും പങ്കെടുക്കുന്ന എല്ലാവര്ക്കും പ്രോത്സാഹന സമ്മാനവും ഉണ്ടായിരിക്കും. മത്സരത്തിന് ശേഷം ചിത്രകലയെ കുറിച്ച് അജിത് കേശവൻ കുട്ടികൾക്ക് ക്ലാസ് എടുക്കും പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഈ മാസം 25 നു മുൻപായി മലയാളം ഭാരവാഹികളെ ബദ്ധപ്പെടുക .

ചിത്രകലാ ക്യാമ്പിൽ പങ്കെടുക്കുന്നതിന് 10 യൂറോ രെജിസ്ട്രേഷൻ ഫീ ഉണ്ടായിരിക്കുന്നതാണ് . കുട്ടികളിലെ കലാവാസനയെ പ്രോത് സാഹിപ്പിക്കുന്നതിനായി മാതാപിതാക്കൾക്കു ലഭിക്കുന്ന സുവര്ണാവസരമാണിത്.

നാലു മണിയോടുകൂടി വിദ്യാരംഭച്ചടങ്ങുകൾ ആരംഭിക്കും . ഐറിഷ് മലയാളികൾക്ക് സുപരിചിതനായ സ്ലൈഗോയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ഡോ: സുരേഷ് സി പിള്ളയാണ് ഈ വര്ഷം കുരുന്നുകൾക്ക് ആദ്യാക്ഷരത്തിന്റെ മധുരം പകർന്നു നൽകുന്നത് . വിദ്യാരംഭത്തിന് രെജിസ്ട്രേഷൻ ഫീസ് ഉണ്ടായിരിക്കുന്നതല്ല . 5 മണിയോടെ സാംസ്കാരിക സമ്മേളനവും മെറിറ്റ് ഇവെനിംഗും ആരംഭിക്കും .

കഴിഞ്ഞ വര്ഷം ജൂനിയർ, ലീവിങ്സെർ ട്ട് പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾ മലയാളം ഭാരവാഹികളുമായി ബന്ധപെട്ടു ഈ മാസം 25 നു മുൻപായി മാർക്ക് ലിസ്റ്റിന്റെ കോപ്പി കൊടുക്കേണ്ടതാണ് . ഈ ഈ മെയിൽ അഡ്രസ് സ്പാം ബോട്ടുകളിൽ നിന്നും സംരക്ഷിയ്ക്കപ്പെട്ടിരിയ്ക്കുന്നു. ഇതു കാണുന്നതിനായി ജാവാ സ്ക്രിപ്റ്റ് എനേബിൾ ചെയ്തിരിയ്ക്കണം എന്ന email id യിലും കോപ്പികൾ അയക്കാം ആദ്യസ്ഥാനം നേടുന്നവർക്ക് ഗോൾഡ് കോയി നും രണ്ടു മൂ ന്നും സ്ഥാനത്തുള്ളവർക്കു മോമെന്റോയും ഉപഹാരമായി നൽകും .

കഴിഞ്ഞ 11 വർഷക്കാലമായി ഐർലണ്ടിൽ പ്രവർത്തിച്ചു വരുന്ന മലയാള സംഘടനയുടെ ഈ പരിപാടികളിലേക്ക് നല്ലവരായ ഐറിഷ് മലയാളികളുടെ സഹകരണവും സാന്നിദ്ധ്യവും പ്രതീക്ഷിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു. .

കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക
Alex Jecob - 087 1237342
Bipin Chand - 089 4492321
Sebi Sebastian- 087 2263917
Lawrence Kuriakose - 086 2339772