ഗൗരീ ലങ്കേഷിന്റെ വധത്തിൽ പ്രതിഷേധിച്ച് അയർലൻഡിൽ ക്രാന്തി പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു

FB IMG 1505321565168 7ff3a

കർണാടകയിലെ ബാംഗ്ലൂരിൽ ഫാസിസ്റ്റുകൾ വെടിവച്ച് കൊന്ന മുതിർന്ന പത്രപ്രവർത്തക ആയിരുന്നു ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിൽ അയർലന്റിലും പ്രതിഷേധം. നിശ്ശബ്ദരായിക്കാൻ ഞങ്ങൾക്ക് മനസില്ല എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് അയർലൻഡിലെ പുരോഗമന പ്രസ്ഥാനമായ ക്രാന്തി ആണ് പ്രതിഷേധം പരിപാടി സംഘടിപ്പിച്ചത്.

ഡബ്ലിൻ സിറ്റി സെന്ററിലെ ജനറൽ പോസ്റ്റോഫീസിന് മുന്നിലായിരുന്നു പ്രതിഷേധം പ്രകടനം നടന്നത്.ക്രാന്തിയുടെ ഭാരവാഹികളും അംഗങ്ങളും പ്രതിഷേധത്തിന് നേതൃത്വം നൽകി. അയർലണ്ടിൽ പ്രവർത്തിക്കുന്ന വർക്കേഴ്സ് പാർട്ടി നേതാവും ഡബ്ലിൻ സിറ്റി കൗൺസിലറുമായ ശ്രീമതി ഐലീഷ് റെയാനും പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തു സംസാരിച്ചു. ഗാന്ധിജിയുടെ കൊലപാതകം മുതൽ ഗൗരീ ലങ്കേഷിന്റെ കൊലപാതകം വരെയുള്ള സംഘപരിവാറിന്റെ ഫാസിസ്റ്റ് അജണ്ട പരിപാടിയിൽ സംസാരിച്ച ക്രാന്തിയുടെ അദ്ധ്യക്ഷൻ ശ്രീ വർഗീസ് ജോയി തുറന്ന് കാണിച്ചു.

ഫാസിസ്റ്റുകളെ പിന്തുണയ്ക്കുന്ന ഇന്ത്യൻ ഭരണകൂടത്തെ കുറിച്ചും സംസാരിക്കാനും പ്രതികരിക്കാനുമുള്ള സ്വാതന്ത്രത്തിനു വേണ്ടി പോരാടാൻ സോഷ്യലിസ്റ്റ് ആശയങ്ങളുടെ അടിസ്ഥാനത്തിൽ നമ്മൾ കൂടുതൽ സംഘടിതരാവേണ്ടതിന്റെ ആവശ്യകതയും അയർലണ്ടിൽ പ്രവര്ത്തിക്കുന്ന വർക്കേഴ്സ് പാർട്ടി നേതാവും ഡബ്ലിൻ സിറ്റി കൗൺസിലറുമായ ഐലീഷ് റയാൻ തന്റെ പ്രസംഗത്തിൽ എടുത്തുപറഞ്ഞു. കൈക്കുഞ്ഞുങ്ങളെ കൊണ്ട് വന്നവർ ഉൾപ്പെടെ പരിപാടിക്ക് നല്ല ജനപങ്കാളിത്തം ഉണ്ടായിരുന്നു. സിറ്റി സെന്ററിലെ ഒക്കോണൽ സ്ട്രീറ്റിൽ നടത്തിയ പ്രകടനത്തിനു ശേഷം നടത്തിയശേഷമാണ് പ്രതിഷേധയോഗം അവസാനിച്ചത്

FB IMG 1505321582459 a51e9