മലയാളത്തിന്റെ ഓണാഘോഷം സെപ്റ്റംബർ 17- ന്

malayalamonam 5cbac

അയർലണ്ടിലെ പ്രമുഖ മലയാളി കലാ സാംസ്കാരിക സംഘടനയായ മലയാളത്തിന്റെ ഓണാഘോഷം സെപ്റ്റംബർ 17നു പാൽമെർസ്‌ടൗണിലുള്ള സെന്റ് ലോർക്കൻസ് നാഷണൽ സ്കൂളിൽ വെച്ചു നടത്തപ്പെടുന്നതാണ് .കഴിഞ്ഞ പത്തു വർഷക്കാലമായി ഇവിടുത്തെ പ്രവാസി മലയാളികൾക്കിടയിൽ കലാ സാംസ്കാരി രംഗങ്ങളിൽ സജീവ സാന്നിധ്യമായി നിറഞ്ഞു നിൽക്കുന്ന മലയാളം ഇക്കൊല്ലം ദശാബ്ദി ആഘോഷങ്ങളുടെ ഭാഘമായി ഒട്ടേറെ പുതുമുകളോടെയുള്ള ഓണാഘോഷ പരിപാടികളാണ് ഒരുക്കുന്നത് എന്ന് ഭാരവാഹികൾ അറിയിച്ചു .

ഓണം എന്ന് കേൾക്കുമ്പോൾ ലോകത്തിന്റെ ഏതു കോണിൽ തന്നെ ആയാലും മലയാളി മനസ്സുകളിലേക്ക് ഓടിയെത്തുന്ന മധുര ഓർമകളെ തൊട്ടുണർത്തിക്കൊണ്ടുള്ള നാടൻ കളികളും , കലാപരിപാടികളും , നാവിൻ തുമ്പിൽ കൊതിയൂറിക്കുന്ന ഒരു ഗംഭീര ഓണസദ്യയും ഉൾകൊള്ളിച്ചു കൊണ്ടു, എന്നെന്നും മനസ്സിൽ തങ്ങി നിൽക്കുന്ന ഒരു സുദിനം തന്നെ ആയിരിക്കും സെപ്റ്റംബർ 17 എന്ന് സംഘാടകർ അറിയിച്ചു . ഐശ്വര്യത്തിന്റെയും സമ്പത്സമൃദ്ധിയുടെയും ഒരു നല്ല ഓണം കൂടി ആഘോഷിക്കുവാൻ അയർലണ്ടിലെ എല്ലാ നല്ല മലയാളികളെയും "മലയാളം" സംഘടന ക്ഷണിക്കുന്നു .

താല്പര്യമുള്ളവർ സെപ്റ്റംബർ 10 നു ഉള്ളിൽ താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടണം എന്ന് സംഘാടകർ അറിയിക്കുന്നു .

പ്രദീപ് ചന്ദ്രൻ 0871390007
അലക്സ് ജേക്കബ് 0871237342
സാജൻ സെബാസ്റ്റ്യൻ 0868580915
അജിത് കേശവൻ 0876565449