M4youth ന് മലയാളം തിരി കൊളുത്തിയിരിക്കുന്നു .

photo 7e7f1

അയർലണ്ടിലെ പ്രമുഖ സംഘടനയായ മലയാളത്തിന്റെ ആഭിമുഘ്യത്തിൽ , മലയാളം ഫോർ യൂത്ത് (M4youth) എന്ന പുതിയ സംരംഭത്തിന് തിരശീല ഉയർന്നിരിക്കുന്നു . ജീവിതത്തിന്റെ ഒരു ഘട്ടത്തിൽ ഒട്ടേറെ സ്വപ്നങ്ങളുമായി ഉന്നതവിദ്യാഭ്യാസത്തിനായി നാട്ടിൽ നിന്നും ഇവിടേക്ക് ചേക്കേറുന്ന വിദ്യാർഥിസമൂഹം ആ ചുവടുമാറ്റ പ്രക്രിയയിൽ നേരിടുന്ന പ്രശ്നങ്ങളും , മുമ്പോട്ടുള്ള യാത്രയിൽ നേരിടേണ്ടി വരുന്ന കടമ്പകളും എന്ന വിഷയത്തെ ആസ്പദമാക്കി " ഞങ്ങളുടെ ശബ്ദം " എന്ന പേരിൽ ഒരു തുറന്ന ചർച്ച മലയാളം സംഘടിപ്പിച്ചു .

photo 3 f6c2b

ഡബ്ലിൻ സിറ്റി സെന്ററിലുള്ള മക്കാട്ടി അവന്യൂ റെസ്റ്റാറ്റാന്റിൽ വെച്ച് ഞായറാഴ്ച വൈകുനേരം നാലു മണിക്ക് തുടങ്ങിയ പരിപാടിയിൽ M4youth എന്ന ഫോറം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുകയായിരുന്നു . അക്കാഡമിക്കൽ ഇഷ്യൂസ് ഫോർ മാസ്റ്റേഴ്സ് സ്റ്റുഡന്റസ് എന്ന വിഷയത്തിൽ ക്രിസ്റ്റി ഏലിയാസും , ലൈഫ് ഓഫ് എ സ്റ്റുഡന്റ് ഇൻ അയർലണ്ട് എന്ന വിഷയത്തിൽ ദർശൻ സംസാരിക്കുകയും അതെ തുടർന്നു കഫേ സ്റ്റൈൽ രീതിയിലിലുള്ള ഒരു തുറന്ന ചർച്ചയും നടന്നു .

photo 2 a6962

ജോലി സാധ്യതകൾ , താമസ സൗകര്യങ്ങൾ , ഭാഷാ സംസ്‌കാര വ്യതിയാനങ്ങൾ തുടങ്ങി ഒട്ടനവധി മേഖലകളിലൂടെ കടന്നു പോയ ചർച്ചക്കൊടുവിൽ മലയാളത്തിന്റെ മുൻ കമ്മിറ്റി അങ്കം കൂടിയായ രാജേഷ് ഉണ്ണിത്താൻ ഹൌ ടു അച്ചീവ് യുവർ ഗോൾസ് ഇൻ ലൈഫ് എന്ന വിഷയത്തെ ആസ്പദമാക്കി സംസാരിക്കുകയും ചെയ്തു . പ്രവാസി മലയാളി വിദ്യാർത്ഥികളുടെ എണ്ണം അയർലണ്ടിൽ ഗണ്യമായി കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ , M4youth എന്ന ഈ നീക്കം നിലവിൽ ഇവിടുള്ള വിദ്യാർത്ഥികൾക്കും , ഭാവിയിൽ ഇവിടേയ്ക്ക് വരുവാൻ തയാറെടുക്കുന്നവർക്കും ഒരു വലിയ ആശ്വാസം തന്നെ ആയിരിക്കുമെന്ന് വിദ്യാർത്ഥികൾ ഒരേ സ്വരത്തിൽ അഭിപ്രായപെട്ടു . M4youth-malayalam for youth എന്ന പേരിൽ ഫേസ്ബുക് ഗ്രൂപ്പ് ആരംഭിച്ചിരിക്കുന്നതായി സംഘാടകർ അറിയിച്ചു . അതോടൊപ്പം തന്നെ ഈ ഈ മെയിൽ അഡ്രസ് സ്പാം ബോട്ടുകളിൽ നിന്നും സംരക്ഷിയ്ക്കപ്പെട്ടിരിയ്ക്കുന്നു. ഇതു കാണുന്നതിനായി ജാവാ സ്ക്രിപ്റ്റ് എനേബിൾ ചെയ്തിരിയ്ക്കണം എന്ന ഇമെയിൽ അഡ്രസ്സിൽ ബന്ധപ്പെടുകയും ചെയ്യാവുന്നതാണ് .

photo 4 a5399
photo 1 46ae4