മലയാളം നടത്തുന്ന "ഞങ്ങളുടെ ശബ്ദം " ഇന്ന്

അയർലണ്ടിൽ ആദ്യമായി പ്രവാസി മലയാളി വിദ്യാർത്ഥിക്കൾക്കായി ഒരു സംഘടനാ പ്രവർത്തനം മലയാളം ഒരുക്കുന്നു . പ്രവാസി മലയാളി വിദ്യാർത്ഥികൾക്കായി M4youth എന്ന പേരിൽ ഒരു ഫോറം രൂപീകരിക്കുകയും , വിദ്ധാർത്ഥികൾ നേരിടേണ്ടി വരുന്ന പ്രധാന കടമ്പകളും അവരുടെ പ്രശ്നങ്ങളും എന്ന വിഷയത്തെ ആസ്പദമാക്കി ഒരു ചർച്ചയയും മലയാളം ഇന്ന് ഒരുക്കുന്നു .

" ഞങ്ങളുടെ ശബ്ദം " എന്ന പേരിൽ നടത്തുന്ന സംവാദത്തിന് ഇനി ഏതാനും മണിക്കൂറുകൾ മാത്രം . ഇത്തരത്തിലുള്ള ഒരു നീക്കം വരും വർഷങ്ങളിൽ വിദ്യാർത്ഥി സമൂഹനത്തിന്നു ഒട്ടേറെ ഉതകുന്നതായിരിക്കുമെന്നും , തങ്ങളുടെ ശബ്‍ദം ഉറക്കെ അറിയ്യിക്കുവാൻ തീർച്ചയായും അവിടെ ഉണ്ടായിരിക്കുമെന്ന് ഒരു നല്ല ശതമാനം വിദ്യാർത്ഥികൾ ഇതിനോടകം അറിയിച്ചതായി ഭാരവാഹികൾ പറയുന്നു ..

ഡിബേറ്റിലേക്കു പ്രവേശനം സൗജന്യമായിരിക്കുമെന്നും താല്പര്യമുള്ള എല്ലാ നല്ല മലയാളികളെയും ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു .

സ്ഥലം : മക്കാട്ടി അവന്യൂ റെസ്‌റ്റോറന്റ് , ക്യാപെൽ സ്ട്രീറ്റ് , ഡബ്ലിൻ .
സമയം : 4pm to 6pm

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക കിരൺ ബാബു : 0872160733 വിനു നാരായണൻ : 0894691279
image 00f29