കുരുന്നു കല തിരിച്ചറിയാൻ ആർട്ട്സ് കോർണർ ,ജീവജാലങ്ങളെ അടുത്തറിയാൻ പെറ്റ് ഷോ

arts2 ff6e2

ഡബ്ലിന്‍:ജൂണ്‍ 17 ശനിയാഴ്ച ലൂക്കന് യൂത്ത് സെന്ററില് നടത്തപ്പെടുന്ന കേരളാഹൗസ് മെഗാ കാര്‍ണിവലില്‍ പങ്കെടുക്കാന്‍ എത്തുന്ന കുട്ടികള്‍ക്കായി ആര്‍ട്‌സ് കോര്‍ണറുകള്‍ ഒരുങ്ങുന്നു.വിനോദത്തോടൊപ്പം ചിത്രരചനാ പഠനവും,ലക്ഷ്യമിടുന്ന ആര്‍ട്‌സ് കോര്‍ണര്‍ കേരളാ ഹൗസ് കാര്‍ണിവലിന്റെ മുഖ്യശ്രദ്ധാകേന്ദ്രങ്ങളില്‍ ഒന്നാകും.

ഉച്ചക്ക് 12 മണിയ്ക്ക് ആര്‍ട്‌സ് കോർണർ ആരംഭിക്കുന്നു .പങ്കെടുക്കുന്ന കുട്ടികള്‍ ക്രയോണ്‍സ് കൊണ്ടുവരേണ്ടതാണ്.മിതമായ വിലയില്‍ കാര്‍ണിവല്‍ സ്റ്റാളിലും ക്രയോന്‍സ് ലഭ്യമായിരിക്കും. ആര്‍ട്‌സ് കോര്‍ണറില്‍ മികച്ച പ്രകടനം കാഴ്ച്ചവയ്ക്കുന്ന കുട്ടികള്‍ക്ക് സമ്മാനം നല്‍കപ്പെടും. കാര്‍ണിവലിനോടനുബന്ധിച്ച് ഇക്കുറി യും ‘പെറ്റ് ഷോ’ സംഘടിപ്പിക്കുന്നു.ചിത്രങ്ങളില്‍ മാത്രം കണ്ടു പരിചയമുള്ള പതിനജോളം പക്ഷിമൃഗാദികളാണ് കാര്‍ണിവല്‍ ഗ്രൗണ്ടില്‍ എത്തുക.

‘ഓമനമൃഗങ്ങളെ’ സംരക്ഷിക്കുന്നവരുടെ സംഘടനയോട് ചേര്‍ന്നാണ് കേരള ഹൗസ് ഈ കാഴ്ച്ചയൊരുക്കുന്നത്. അവസ്ഥയ്ക്കനുസരിച്ച് നിറം മാറുന്ന ഓന്ത് മുതല്‍ അയര്‍ലണ്ടില്‍ അന്യമായ പാമ്പ് വരെ ഈ കൂട്ടത്തില്‍ ഉള്‍പ്പെടും. കാര്‍ണിവല്‍ ദിവസം വൈകിട്ട് 3 മുതല്‍ 4 വരെയാണ് ‘പെറ്റ് ഷോ’ക്രമീകരിച്ചിരിക്കുന്നത്.

കൂടുതൽ വിവരങ്ങൾക്ക് :
ജോണ്‍ കൊറ്റം: 0872596608
ഷിബു ലൂക്കന്‍:0892157373
റോയി കുഞ്ചിലക്കാട്ട്:0892319427

Petshow2017 b9832