അവസാന അങ്കത്തിന് ഇനി നാലു കരുത്തര്‍

khcricket 79672

കേരളഹൌസ് ചാമ്പ്യന്‍സ് ട്രോഫി മത്സരങ്ങളുടെ പ്രാഥമിക പോരാട്ടങ്ങള്‍ ജൂണ്‍ 10 ശനിയാഴ്ച നടത്തപ്പെട്ടു ,കരുത്തരായ 12 ടീമുകള്‍ തമ്മില്‍ നടന്ന വാശിയേറിയ മത്സരങ്ങല്‍ക്കൊടുവില്‍ സെമിയിലേക്ക് KCC, LCC, FINGLAS 11 , SWORDS ടീമുകള്‍ യോഗ്യത നേടി .

കാര്‍ണിവല്‍ ദിവസമായ ജൂണ്‍ പതിനേഴിനാണ് സെമിയും ഫൈനലും നടത്തപ്പെടുന്നത് ,ആദ്യ സെമിയില്‍ LCC, FINGLAS 11 നുമായും,രണ്ടാം സെമിയില്‍ KCC, SWORDS നോടും ഏറ്റുമുട്ടും,പ്രാഥമിക മത്സരങ്ങളില്‍ ഒരു പരാജയം പോലും ഏറ്റുവാങ്ങാതെയാണ് നാലു ടീമുകളും ഇക്കുറി സെമി ബെര്‍ത്ത്‌ ഉറപ്പാക്കിയത് .

രാവിലെ ഏകദേശം പതിനൊന്നു മണിയോട് കൂടി ഫൈനല്‍ മത്സരങ്ങള്‍ അവസാനിക്കുന്നതിനാല്‍ ഇത്തവണ ഗ്രൌണ്ട് മുഴുവനായും കാർണിവലിലെ മറ്റു വിനോദങ്ങള്‍ക്കും പാര്‍ക്കിങ്ങിനായും ഉപയോഗ യോഗ്യമായിരിക്കും .

ജേതാക്കളെയും ,മികച്ച കളിക്കാരെയും കാത്തു നിരവധി സമ്മാനങ്ങളാണ് കേരളഹൌസ് ഇത്തവണ ഒരുക്കിയിരിക്കുന്നത് ,ഓസ്കാര്‍ ട്രാവെല്‍സ് എവെര്‍ റോളിംഗ് ട്രോഫിയും ,കാഷ് പ്രൈസും ജേതാക്കള്‍ക്ക് ലഭിക്കുമ്പോള്‍ ,lcc നല്‍കുന്ന ട്രോഫിയും ,കാഷ് പ്രൈസുമാണ് രണ്ടാം സ്ഥാനക്കാര്‍ക്ക് ലഭിക്കുക ,കൂടാതെ ഫൈനലിലെ മികച്ച കളിക്കാരനും ,മൊത്തം മത്സരങ്ങളിലെ മികച്ച കളിക്കാരനും പിന്‍ കേരള ,വോള്‍ക്സ് വാഗന്‍ എന്നിവര്‍ നല്‍കുന്ന സമ്മാനങ്ങളും ഒരുക്കിയിരിക്കുന്നു .

കപിലിന്റെ ചെകുത്താന്മാര്‍ ഇന്ത്യക്ക് സമ്മാനിച്ച ആദ്യ ലോക കപ്പിന് ശേഷം ,ക്രിക്കറ്റ്‌ ഒരു ജ്വരമായി ഇന്ത്യ ഏറ്റെടുത്തപ്പോള്‍ ,സമീപ കാലത്ത് ധോണിയുടെ നേതൃത്തത്തില്‍ ലോക ക്രിക്കറ്റിലെ കിരീടങ്ങളെല്ലാം ഇന്ത്യയില്‍എത്തിച്ചപ്പോള്‍ അത് ഇന്ത്യക്കാരന്റെ ഒരു വികാരമായി മാറുകയായിരുന്നു ,ഭാഷയ്ക്കും ,വേഷങ്ങള്‍ക്കും ,ജാതിക്കും,അതിര്‍ വരമ്പുകള്‍ക്കും ഉപരിയായി ഓരോ ഇന്ത്യക്കാരനെയും ഒരു കൊടിക്കീഴില്‍ നിര്‍ത്തുന്ന വികാരം . ക്രിക്കറ്റ് എന്ന മാന്യതയുടെ മത്സരത്തെ സ്നേഹിക്കുന്ന ഏവരെയും കേരളഹൌസ് സ്വാഗതം ചെയ്യുന്നു ചാമ്പ്യന്‍സ് ട്രോഫിയിലേക്ക് ,കാര്‍ണിവലിലേക്ക് .