കേരള ഹൌസ് കാർണിവൽ 2017 ൽ 'വിശ്വാസ് ലൈവ് കുക്കറിഷോ കോണ്ടസ്റ്റില്‍ ; പങ്കെടുക്കൂ, സമ്മാനങ്ങൾ നേടൂ !

kerala copy 45c7e

ജൂൺ 17 ന് നടക്കുന്ന കേരള ഹൌസ് കാർണിവലിൽ ഈ വർഷം വിശ്വാസ് ഫുഡ് സ്പോൺസർ ചെയ്യുന്ന വിശ്വാസ് ലൈവ് കുക്കറി ഷോ കോണ്ടെസ്റ്റ് ഉണ്ടായിരിക്കുന്നതാണ്. ആദ്യം രജിസ്റ്റർ ചെയ്യുന്ന 12 ജോഡികള്‍ക്കുമാത്രമാണ് ഈ ഷോയിൽ പങ്കെടുക്കാൻ അവസരം ലഭിക്കുന്നത്.

പങ്കെടുക്കുന്നവർ ലൈവ് ആയി 30 മിനിറ്റിനുള്ളിൽ നാടൻ ഭക്ഷണം ഉണ്ടാക്കുക എന്ന വെല്ലുവിളിയാണ് ഏറ്റെടുക്കേണ്ടത്. ഭക്ഷണം ഉണ്ടാക്കുന്നതിനാവശ്യമായ എല്ലാ സാധനങ്ങളും വിശ്വാസ് ഫുഡ് പ്രോഡക്ടസ് നൽകുന്നതാണ്.

ആദ്യ മൂന്നുസ്ഥാനങ്ങളിൽ എത്തുന്ന മത്സരാർത്ഥികൾക്ക് ആകർഷകമായ സമ്മാനങ്ങൾ നൽകുന്നതാണ്. ഒന്നാം സമ്മാനം സ്പയിസ് ബജാര്‍ സ്പോണ്‍സര്‍ ചെയ്യുന്ന 150 യുറോ രണ്ടാം സമ്മാനം സ്പയിസ് ബജാര്‍ സ്പോണ്‍സര്‍ ചെയ്യുന്ന 100 യുറോ മുന്നാം സമ്മാനം ബോംബെ ബജാര്‍ സ്പോണ്‍സര്‍ ചെയ്യുന്ന 50 യുറോ വേഗം രജിസ്റ്റർ ചെയ്ത നിങ്ങളുടെ അവസരം പാഴാക്കാതിരിക്കൂ. പ്രവേശനം ആദ്യം രജിസ്റ്റർ ചെയ്യുന്ന രണ്ടുപേര്‍ അടങ്ങുന്ന 12 ടീമിനുമാത്രം.

ചാമ്പ്യന്‍ ഷെഫ് മത്സരവും ലൈവ് കുക്കറി ഷോ കോണ്ടെസ്റ്റ് മത്സരവും രണ്ടു വ്യത്യസ മത്സരങ്ങളണന്ന് കേരളഹൌസ് ഭാരവാഗികള്‍ അറിച്ചിട്ടുണ്ട്.

കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും ബന്ധപ്പെടുക:.
ഉദയ് നൂറനാട്: 0863527577
ബിനില ജിജോ : 0877694421 Attachments area