ക്രാന്തിയുടെ ഉത്‌ഘാടനം എം എ ബേബി നിർവഹിച്ചു ;ഇന്ന് വാട്ടർഫോർഡിൽ പൊതുസമ്മേളനത്തിലും പങ്കെടുക്കും (ചിത്രങ്ങൾ )

JO3A7364 resized 1 c2a5c

അയർലണ്ടിൽ പുതുതായി രൂപീകരിച്ച രാഷ്ട്രീയ സാംസ്കാരിക സംഘടനയുടെ ഉത്‌ഘാടനം ഡബ്ലിനിൽ സി പി എം പോളിറ്റ് ബ്യുറോ മെമ്പർ എം എ ബേബി നിർവഹിച്ചു .ഇന്നലെ ഡബ്ലിൻ വാക്കിൻസ്‌ടൗൺ WSAFഹാളിൽ ആയിരുന്നു ചടങ്ങ് .ഉത്‌ഘാടന സമ്മേളനത്തിൽ ഐറിഷ് പാർലമെന്റ് അംഗം റൂഥ് കോപ്പിഞ്ചറും ഡബ്ലിൻ സിറ്റി കൗൺസിലർ ഐലീഷ് റയാനും ഇന്ത്യൻ വർക്കേഴ്സ് അസോസിയേഷൻ യു കെ സെക്രട്ടറി ഹാർസീവ് ബെൻസും ക്രാന്തിക്ക് ആശംസ അർപ്പിച്ചു സംസാരിച്ചു.

JO3A7400 resized 3472cJO3A7376 resized e7995JO3A7387 resized 7ee3c


വലത് പക്ഷം പിടിമുറക്കി കൊണ്ടിരിക്കുന്ന സമയത്ത് പ്രവാസികൾ നേരിടുന്ന വെല്ലുവിളികളെ കുറിച്ചും ബ്രിട്ടനിൽ കോർബിന്റെ നേതൃത്വത്തിൽ ലേബേഴ്സ്സ് പാർട്ടി നടത്തിയ മുന്നേറ്റം പുരോഗമന പ്രസ്ഥാനങ്ങൾക്ക് ആവേശം പകരുന്നതും ഉത്‌ഘാടന പ്രസംഗത്തിൽ എം എ ബേബി വിശദമായി പറഞ്ഞു .തുടർന്ന് പൊതു ചർച്ചയും നടന്നു .

അയർലണ്ടിലെ മലയാള സാഹിത്യ പ്രതിഭകൾ ആയ ജോൺ വർഗീസ്‌ സാഹിത്യ പ്രവർത്തക സഹകരണ സംഘം പ്രസിദ്ധീകരിച്ച തന്റെ 'സാറാക്ക അശോക' എന്ന പുസ്തകവും ജുനൈദ് അബൂബക്കർ ഡി സി ബുക്സ് പ്രസിദ്ധീകരിച്ച തന്റെ 'പൊനോൻ ഗോബ' എന്ന ബുക്കും ചടങ്ങിൽ എം എ ബേബിക്ക് സമ്മാനിച്ചു .

JO3A7410 resized d606fJO3A7418 resized 19148
മംഗള സ്‌കൂൾ ഓഫ് മ്യൂസിക് വിദ്യാർഥികൾ അവതരിപ്പിച്ച സംഗീതത്തോടെ തുടങ്ങിയ ചടങ്ങിൽ സെക്രട്ടറി അഭിലാഷ് തോമസ് സ്വാഗതവും പ്രസിഡന്റ് വർഗീസ് ജോയി നന്ദിയും പറഞ്ഞു .

ഇന്ന് ക്രാന്തി വാട്ടർഫോർഡ് യൂണിറ്റ് സംഘടിപ്പിക്കുന്ന പൊതുസമ്മേളനത്തിലും എം എ ബേബി പങ്കെടുക്കും.വാട്ടർഫോർഡ് വുഡ് ലാൻഡ്‌സ് ഹോട്ടലിൽ വൈകിട്ട് ഏഴു മണിക്കാണ് പൊതുസമ്മേളനം . പൊതുസമ്മേളനത്തിൽ ''കേരളപിറവിയുടെ ആറ് പതിറ്റാണ്ടുകൾക്കിപുറം നേട്ടങ്ങളും വെല്ലുവിളികളും '' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും .തുടർന്ന് പ്രസ്തുത വിഷയത്തിൽ പൊതു ചർച്ചയും നടക്കും .

JO3A7426 resized 57a81