പന്തടിക്കു വലകുലുക്കൂ സമ്മാനങ്ങൾ നേടൂ.കാര്‍ണിവലില്‍ ആവേശമുണര്‍ത്താന്‍ ഇത്തവണയും ഫുട്‌ബോള്‍ ഷൂട്ടൌട്ട് മത്സരങ്ങള്‍,

khpenaly 83040

ഐറിഷ് മലയാളികളുടെ ആഘോഷമായ ജൂൺ 17 ശനിയാഴ്ച കേരളഹൌസ് കാര്‍ണിവലില്‍ ഇക്കുറിയും ഫുട്‌ബോള്‍ ഷൂട്ടൌട്ട് മത്സരങ്ങള്‍ അരങ്ങേറുന്നു.5 പേരടങ്ങുന്ന ടീമായിട്ടാണ് ഈ മത്സരങ്ങള്‍ക്ക് രജിസ്റ്റര്‍ ചെയ്യേണ്ടത്.കുട്ടികൾക്കും ഇതിൽ പങ്കെടുക്കാം. കഴിഞ്ഞ തവണ മികച്ച നിലവാരം പുലര്‍ത്തിയ വാശിയേറിയ ഈ മത്സരങ്ങളുടെ വിജയികളെ കാത്ത്ആകര്‍ഷകമായ സമ്മാനങ്ങളാണ് കാത്തിരിക്കുന്നത്.

ഫുട്‌ബോള്‍ ഷൂട്ടൌട്ട് മത്സരം അരങ്ങേറുന്ന കാര്‍ണിവലിലേക്ക് എല്ലാ ഫുട്‌ബോള്‍ പ്രേമികളേയും സ്വാഗതം ചെയ്യുന്നതായി കേരള ഹൌസ് അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് ബൈജു താല: 0892146925 പവൽ കുറിയാക്കോസ് : (087)216 8440