അയർലണ്ടിൽ എം എ ബേബിക്കു ഊഷ്മള സ്വീകരണം .ഇന്ന് ഡബ്ലിനിൽ ക്രാന്തിയുടെ ഔദ്യോഗിക ഉത്‌ഘാടനം നിർവഹിക്കും .

mababy b006d

ക്രാന്തിയുടെ വിവിധ പരിപാടികളിൽ പങ്കെടുക്കാൻ അയർലണ്ടിൽ എത്തി ചേർന്ന സി പി എം പിബി മെമ്പർ എം എ ബേബിക്കു ഊഷ്മള സ്വീകരണം നൽകി .അയർലണ്ടിൽ പുതുതായി രൂപീകരിച്ച രാഷ്ട്രീയ സാംസ്കാരിക സംഘടനയുടെ ഉത്‌ഘാടനം ഇന്നു ഡബ്ലിനിൽ സി പി എം പോളിറ്റ് ബ്യുറോ മെമ്പർ എം എ ബേബി നിർവഹിക്കും .

ഡബ്ലിൻ വാക്കിൻസ്‌ടൗൺ WSAF ഹാളിൽ വൈകിട്ട് ആറ് മണിക്കാണ് ഉത്‌ഘാടന ചടങ്ങ് .ഉത്‌ഘാടന സമ്മേളനത്തിൽ ഐറിഷ് പാർലമെന്റ് അംഗം റൂഥ് കോപ്പിഞ്ചറും ഡബ്ലിൻ സിറ്റി കൗൺസിലർ ഐലീഷ് റയാനും ഇന്ത്യൻ വർക്കേഴ്സ് അസോസിയേഷൻ യു കെ സെക്രട്ടറി ഹർസീവ് ബെയിൻസും ക്രാന്തിക്ക് ആശംസ അർപ്പിച്ചു സംസാരിക്കും.

സമ്മേളനത്തിൽ ''ആഗോള തീവ്രവലത് പക്ഷത്തിൻറെ പുനരുജ്ജീവനം -പ്രവാസികളുടെ ആകുലതകളും വെല്ലുവിളികളും എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും .തുടർന്ന് പൊതു ചർച്ചയും ഉണ്ടാകും.

തിങ്കളാഴ്ച ക്രാന്തി വാട്ടർഫോർഡ് യൂണിറ്റ് സംഘടിപ്പിക്കുന്ന പൊതുസമ്മേളനത്തിലും എം എ ബേബി പങ്കെടുക്കും.വാട്ടർഫോർഡ് വുഡ് ലാൻഡ്‌സ് ഹോട്ടലിൽ വൈകിട്ട് ഏഴു മണിക്കാണ് പൊതുസമ്മേളനം . പൊതുസമ്മേളനത്തിൽ ''കേരളപിറവിയുടെ ആറ് പതിറ്റാണ്ടുകൾക്കിപുറം നേട്ടങ്ങളും വെല്ലുവിളികളും '' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും .തുടർന്ന് പ്രസ്തുത വിഷയത്തിൽ പൊതു ചർച്ചയും നടക്കും .

W.S.A.F Community Hall, Moeran Road, Sommerville Drive, Walkinstown