വാട്ടര്‍ഫോഡില്‍ നടക്കുന്ന "സെവന്‍സ് മേളയുടെ" ഒരുക്കങ്ങള്‍ പൂര്‍ത്തിയായി .

Waterford Football 45116

വാട്ടര്‍ഫോഡ് സെയിന്‍റ് മേരീസ് യൂത്ത് അസോസിയേഷനും വാട്ടര്‍ഫോഡ് ടൈഗര്‍സും സംയുക്തമായി സംഘടിപ്പിക്കുന്ന ഏകദിന സെവന്‍സ് മേളയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി . മേയ് ഇരുപതാം തീയതി ശനിയാഴ്ച ആണ് ഫുട്ബോള്‍ മേള സംഘടിപ്പിച്ചിരിക്കുന്നത്.വാട്ടര്‍ഫോര്‍ഡ് ബാലിഗണ്ണര്‍ ഇന്‍ഡോര്‍ സ്റ്റെഡിയത്തില്‍( ആസ്ട്രോ ടര്‍ഫ് ) ഉച്ചയ്ക്ക് ഒന്നരക്കാണ് സെവന്‍സ് ഫുട്ബോള്‍ മേള ആരംഭിക്കുന്നത് .

അയര്‍ലണ്ടിലെ വിവിധ കൗണ്ടികളില്‍ നിന്നായി ആതിഥേയ ടീമുകള്‍ ഉള്‍പെടെ പതിനൊന്നു ടീമുകളാണ് ഈ സെവന്‍സ് മേളയില്‍ പങ്കെടുക്കുന്നത്. ലെജന്‍ഡ്, അമേച്വര്‍ എന്നീ രണ്ടു വിഭാഗങ്ങളിലായിട്ടാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത് . ലെജന്‍ഡ് വിഭാഗത്തില്‍ ആറു ടീമുകളും , അമേച്വര്‍ വിഭാഗത്തില്‍ അഞ്ചു ടീമുകളുമാണ് ഈ സെവന്‍സ് മേളയില്‍ അണിനിരക്കുന്നത് . വിദേശ റഫറിമാരാണ് ലെജന്‍ഡ് വിഭാഗം മത്സരങ്ങള്‍ നിയന്ത്രിക്കുന്നത്‌.

ഇതില്‍ നിന്നും പിരിഞ്ഞു കിട്ടുന്ന പണം " സൗത്ത് ഈസ്റ്റ്‌ സൈമണ്‍ കമ്മ്യൂണിറ്റിയുടെ " ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കും.

വാശിയേറിയ മത്സരങ്ങള്‍ കാണുന്നതിനായി എല്ലാ ഫുട്ബോള്‍ പ്രേമികളെയും വാട്ടര്‍ഫോഡ് ബാലിഗണ്ണര്‍ ഇന്‍ഡോര്‍ സ്റ്റെഡിയത്തിലേക്ക് സ്വാഗതം ചെയ്യുന്നതായും മത്സര കമ്മറ്റി അറിയിച്ചു .