ക്രാന്തി മെയ്ദിന അനുസ്മരണം സംഘടിപ്പിച്ചു .ഹൌസിംഗ് മേഖലയിൽ സർക്കാർ ഇടപെടൽ അനിവാര്യം എന്ന് ഐലീഷ് റയാൻ

833617c2 2bbb 44f8 bf87 1de868ff958e 6ec85

ഡബ്ലിൻ: അയർലണ്ടിൽ പുതുതായി രൂപം കൊണ്ട ഇടത്പക്ഷ കൂട്ടായ്മ ക്രാന്തി അയര്‍ലണ്ട് ഡബ്ലിനില്‍ മെയ്ദിന അനുസ്മരണം സംഘടിപ്പിച്ചു .ക്ലോണിയിലെ പിച്ച് ആന്‍ഡ് പുട്ട് ഗോള്‍ഫ് ക്ല്ബ് ഹാളില്‍ ആണ് പരിപാടി സംഘടിപ്പിച്ചത് .

വര്‍ക്കേര്‍സ് പാര്‍ട്ടി നേതാവും ഡബ്ലിന്‍ സിറ്റി കൌന്‍സിലറുമായ ഐലീഷ് റെയാന്‍ മുഖ്യ പ്രഭാഷണം നടത്തി . ഷാജി എബ്രഹാം തൊഴില്‍ മേഖലയിലെ വിവിധ പ്രശനങ്ങളെ കുറിച്ചും തൊഴില്‍ നിയമങ്ങളെ കുറിച്ചും അശ്വതി ഫെമിനിസത്തെ കുറിച്ചും ബിപിന്‍ ചന്ദ്‌ അയര്‍ലണ്ടിലെ ഇന്ത്യന്‍ അസോസിയേഷനുകളുടെ പ്രവര്‍ത്തനങ്ങളെ കുറിച്ചും വിഷയങ്ങള്‍ അവതരിപ്പിച്ചു.

വര്‍ഗീസ്‌ ജോയി അയര്‍ലണ്ടിലെ ഇമിഗ്രന്റ് നേഴ്സുമാരെ കുറിച്ചും മനോജ്‌ ഡി മാന്നാത്ത് ഇമിഗ്രന്റ് തൊഴിലാളികളെ സംബന്ധിച്ചും ആലഫിന്‍ പോള്‍ അയര്‍ലണ്ടിലെ ഇമിഗ്രന്റ് വിദ്ധ്യാര്‍ത്ഥി സമൂഹത്തെ സംബന്ധിച്ചും വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചു .

f23415f8 2f71 4154 a8b4 f4745468bcf9 209ea
തുടര്‍ന്ന് അജിത്‌ കേശവന്‍റെ മനോഹരമായ കവിതാ ആലാപനവും ഉണ്ടായിരുന്നു .


അയര്‍ലണ്ടിലെ ഭവന മേഖലയിലെ പ്രശ്നങ്ങളെ കുറിച്ചും റിയല്‍ എസ്റ്റേറ്റ് മാഫിയ ഉണ്ടാക്കുന്ന കൃതിമ വില കയറ്റത്തെ കുറിച്ചും അത് പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ നടത്തേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും മുഖ്യപ്രഭാഷക ഐലീഷ് റയാന്‍ വിശദമായി സംസാരിച്ചു .തുടര്‍ന്ന് ഹൌസിംഗ് മേഖലയിലെ പ്രശ്നങ്ങളെ കുറിച്ചും അയര്‍ലണ്ടിലെ തൊഴില്‍ മേഖലയില്‍ ഉള്ള പ്രശ്നങ്ങളെ കുറിച്ചും ഗൌരവപരം ആയ ചര്‍ച്ച നടന്നു .

യോഗത്തില്‍ അഭിലാഷ് തോമസ്‌ സ്വാഗതവും രാജു ജോര്‍ജു നന്ദിയും പറഞ്ഞു .